മൃഗങ്ങളുടെ രക്ഷയ്ക്ക് മുകേഷും അഭിരാമിയും
മൃഗങ്ങളുടെ രക്ഷയ്ക്ക് മുകേഷും അഭിരാമിയും
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയേ തീരു എന്ന മട്ടിലാണ് മലയാള ചലച്ചിത്രതാരങ്ങളെന്ന് തോന്നുന്നു. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്ഗോപിയുമെല്ലാം വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും സാംസ്ക്കാരിക സംരഭങ്ങളും നടത്തുമ്പോള്‍ ഒരു അവസരം കിട്ടിയാല്‍ മറ്റുള്ളവരും വെറുതെയിരിക്കില്ല.
മുകേഷിന്റെ കഥയിതാണ്. തിരുവനന്തപുരത്ത് ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. മുകേഷിനെ തേടി പീപ്പിള്‍ ഫോര്‍ അനിമല്‍സ് (പിഎഫ്എ) എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ എത്തി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഒരു ലഘുചിത്രത്തില്‍ അഭിനയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അലഞ്ഞുതിരിയുന്ന ഒരു തെരുവു നായ്ക്കുട്ടിയെ മാറോട് ചേര്‍ത്തുപിടിച്ച് ഒരു തെരുവുനായ്ക്കുട്ടിയെ ദത്തെടുത്ത് സ്നേഹത്തിന്റെ വിലയെന്തെന്ന് മനസിലാക്കാന്‍ പ്രേക്ഷകരോട് മുകേഷ് അഭ്യര്‍ത്ഥിക്കുന്നതാണ് ലഘുചിത്രത്തിന്റെ ഉള്ളടക്കം.
റോള്‍ ഭംഗിയായി തന്നെ മുകേഷ് അഭിനയിച്ചു. ചിത്രം ലഇടവേളകളില്‍ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തു തുടങ്ങി. സെറ്റില്‍ ചെന്ന് അദ്ദേഹത്തെ ക്ഷണിക്കുമ്പോള്‍ വരുമെന്ന് കരുതിയതേയില്ല. പക്ഷേ ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് മുകേഷ് സമ്മതിച്ചു. മുകേഷിനെ ക്ഷണിക്കാന്‍ ചെന്ന ഒരു പിഎഫ്എ പ്രവര്‍ത്തകന്‍ പറഞ്ഞു.
പിഎഫ്എയുടെ മറ്റൊരു ലഘുചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നത് അഭിരാമിയാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തന്നെ പങ്കെടുക്കാന്‍ അഭിരാമി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടത്രെ. അറവുശാലകളിലേക്ക് മൃഗങ്ങളെ കൊണ്ടുപോകുന്ന ക്രൂരമായ രീതികളാണ് പിഎഫ്എയുടെ അടുത്ത ലഘുചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ആനകളോടുള്ള ക്രൂരതയും ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളുടെ ദൈന്യതയുമെല്ലാം ചലച്ചിത്രതാരങ്ങളുടെ സഹകരണത്തോടെ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാനാണ് പിഎഫ്എയുടെ ശ്രമം.


Click it and Unblock the Notifications