twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇനി അദ്ദേഹത്തിന് വീട്ടിലിരിക്കാം

    By Staff
    |

    ഇനി അദ്ദേഹത്തിന് വീട്ടിലിരിക്കാം

    ആദ്യമായെഴുതിയ തിരക്കഥയില്‍ മമ്മൂട്ടി നായകനാവുക. രണ്ടാമത്തെ ചിത്രം മോഹന്‍ലാലിന് വേണ്ടി എഴുതുക, ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്യുക. ഒരു പുതിയ തിരക്കഥാകൃത്തിനെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ തുടക്കമാണിത്.

    എന്നാല്‍ സിനിമയല്ലേ അത്തരം തുടക്കം കൊണ്ടൊന്നും കാര്യമില്ലെന്നും സ്വപ്നതുല്യമായ ആരംഭം പിന്നെ വേണമെങ്കില്‍ ഒരിക്കലുമൊഴിയാത്ത ദു:സ്വപ്നങ്ങളുടെ സൂചനയാവാമെന്നും അനുഭവജ്ഞര്‍ പറയും. അതെ, സിനിമയില്‍ എന്തും സംഭവിക്കാം. മാളികപ്പുറമേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍ എന്ന കവിവാക്യമാണ് സിനിമയില്‍ ആപ്തവാക്യം.

    പറഞ്ഞുവന്നത് തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവിനെ കുറിച്ചാണ്. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടി ആദ്യത്തെ തന്നെ രണ്ട് തിരക്കഥകള്‍ എഴുതാന്‍ അവസരം ലഭിച്ച മഹാഭാഗ്യശാലിയാണ് സുരേഷ്ബാബു. ആദ്യചിത്രം വിനയന്റെ ദാദാസാഹിബ്. മമ്മൂട്ടി ഡബിള്‍ റോളില്‍ വിലസുന്ന ഈ ചിത്രം ഹിറ്റായി.

    രണ്ടാമത്തെ ചിത്രം ചെയ്യുന്നതോ സാക്ഷാല്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തിന് വേണ്ടി. സംവിധാനം ചെയ്യുന്നതോ സൂപ്പര്‍ സംവിധായകന്‍ ഷാജി കൈലാസും. പരമാനന്ദമടയാന്‍ ഒരു തിരക്കഥാകൃത്തിന് ഇനിയെന്തുവേണം?

    പരമാനന്ദംകൊണ്ടു നടന്ന തിരക്കഥാകൃത്തിന് തന്റെ താണ്ഡവ ചിത്രം പ്രാണവേദനയായതാണ് ഇനിയത്തെ കഥ. പുരുഷതാരങ്ങളൊക്കെ ദ്വയാര്‍ഥത്തിലുള്ള അശ്ലീലം പറയുന്നുവെന്നും കുടുംബത്തെയും കൂട്ടി ചിത്രം കാണാന്‍ പോയാല്‍ നാണം മാറിക്കിട്ടി തിരികെ പോരാമെന്നും മെഗാനായകന്‍ മാദകസുന്ദരികളോടൊപ്പം അശ്ലീല നൃത്തമാടുന്നെന്നും ഒക്കെ ആളുകള്‍ പറഞ്ഞുതുടങ്ങിയതോടെ താണ്ഡവം ബിഗ് ഫ്ലോപ്പ്.

    തിരക്കഥാകൃത്തിന്റെ കഷ്ടകാലം തുടങ്ങുന്നത് അതോടെയാണ്. ചിത്രമിറങ്ങി ഒരു മാസത്തിന് ശേഷം എല്ലാ പോസ്ററുകളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും എസ്. സുരേഷ്ബാബു എന്ന പേര് നീക്കം ചെയ്യപ്പെട്ടു. അവിടം കൊണ്ടും നിന്നില്ല കാര്യങ്ങള്‍.

    പടം പൊട്ടിപ്പൊളിഞ്ഞുപോയെങ്കിലും ചിത്രത്തിന്റെ സംവിധായകന്‍ അടുത്ത തമിഴ് ചിത്രത്തിന്റെ ഒരുക്കം തുടങ്ങി. നായകന്‍ മീശ പിരിക്കാത്ത അടുത്ത ചിത്രത്തിന്റെ തത്രപ്പാടിലായി. തിരക്കഥാകൃത്തിന്റെ കാര്യമോ, അദ്ദേഹത്തെ കരാര്‍ ചെയ്തിരുന്ന നാല് ചിത്രങ്ങളില്‍ നിന്ന് നിര്‍മാതാക്കള്‍ പിന്മാറി.

    നല്ല ഊക്കന്‍ ഡയലോഗുകളും ദ്വയാര്‍ഥവും ത്രയാര്‍ഥവും ഒക്കെയുള്ള നല്ല ചൂടന്‍ പ്രയോഗങ്ങളും എഴുതി പോരികയായിരുന്ന തിരക്കഥാകൃത്തിന്റെ തലയില്‍ തന്നെ ഇടിവെട്ടി. എഴുതിവെച്ച സംഭാഷണമൊക്കെ താന്‍ തന്നെ സ്വയം ഡയറക്ട് ചെയ്തോ എന്നും പറഞ്ഞ് നിര്‍മാതാക്കളും സംവിധായകരും പുഛരസത്തില്‍ തിരക്കഥാകൃത്തില്‍ നിന്ന് മുഖം തിരിച്ചു.

    തിരക്കഥാകൃത്ത് ഇത് അനുഭവിക്കണം എന്ന് പറയുന്നവരുമുണ്ട്. പണ്ട് താന്‍ പറഞ്ഞ കഥ മോഷ്ടിച്ച് തിരക്കഥ എഴുതാനൊരുങ്ങിയ കക്ഷിയാണിദ്ദേഹമെന്ന് പറഞ്ഞ് മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ വാരാന്ത്യ പതിപ്പില്‍ ഒരു സിനിമാ പ്രവര്‍ത്തകന്‍ ലേഖനമെഴുതിയതോടെ തുടങ്ങിയതാണെത്ര സുരേഷ് ബാബുവിന്റെ കഷ്ടകാലം. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് പ്രസ്തുത സിനിമാ പ്രവര്‍ത്തകന്‍ ആഹ്ലാദിക്കുന്നുമുണ്ടത്രെ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X