twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിശബ്ദം, നിസ്സംഗം.....

    By Staff
    |

    ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തോട് അനുബന്ധിച്ച് കാര്യമായ വിവാദ ബഹളങ്ങളൊന്നുമുണ്ടായില്ല. അവാര്‍ഡ് ബഹിഷ്കരണം, ജൂറിയെ തെറിവിളിക്കല്‍ തുടങ്ങിയ കലാപരിപാടികളൊന്നും അവാര്‍ഡ് പ്രഖ്യാപനാനന്തരം അരങ്ങേറിയില്ല.

    ഇത്തവണ ജൂറി ചെയര്‍മാന്‍ ഒരു അന്യനാട്ടുകാരനായിരുന്നു- അസമീസ് സംവിധായകനായ ജാനു ബറുവ. സ്വന്തം കലാതാത്പര്യങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും അനുസൃതമായി മാത്രം നല്ല സിനിമയുണ്ടാക്കുന്ന ഒരു സംവിധായകന്‍. മലയാളത്തില്‍ നിന്നുള്ള താപ്പാനകളെ ജൂറി ചെയര്‍മാന്‍മാരാക്കി സ്ഥാനത്തും അസ്ഥാനത്തും അവാര്‍‍ഡ് നിര്‍ണയത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ടെന്നൊരു നല്ല ബുദ്ധി സാംസ്കാരികവകുപ്പിനും ചലച്ചിത്ര അക്കാദമിക്കുമൊക്കെ തോന്നിയതിന് സ്തുതി. അവാര്‍ഡ് പ്രഖ്യാപനത്തിനു മുമ്പായി അവാര്‍ഡ് വിവരം ചോര്‍ന്നുപോവാതിരിക്കാന്‍ (സൈനികരഹസ്യങ്ങള്‍ ചോര്‍ന്നുപോവുന്നതിനേക്കാള്‍ വലിയ ഭീഷണിയാവുമല്ലോ രാജ്യത്തിന് സിനിമാ അവാര്‍ഡ് രഹസ്യം ചോര്‍ന്നാല്‍..) ജൂറി അംഗങ്ങളെ രഹസ്യമായി റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി താമസിപ്പിക്കുകയും അവരുടെ മൊബൈലുകള്‍ പിടിച്ചുവാങ്ങുകയും ചെയ്യുന്നതു പോലുള്ള രസികന്‍ നമ്പരുകളൊന്നും ഇത്തവണ അരങ്ങേറിയതുമില്ല.

    ചുരുക്കിപ്പറഞ്ഞാല്‍ ജാനു ബറുവയുടെ സിനിമ പോലെ തന്നെയായി ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനവും. നാടകീയമായ അവാര്‍ഡ് പ്രഖ്യാപന ട്വിസ്റ്റകളും അവാര്‍ഡ് കിട്ടാത്തതില്‍ നെഞ്ചത്തടിച്ച് നിലവിളിയും ജൂറിയ്ക്കെതിരെ വെല്ലുവിളിയും അവാര്‍ഡ് ബഹിഷ്കരിക്കലുമൊക്കെയായി ആകെക്കൂടി തട്ടുപൊളിപ്പന്‍ സിനിമയിലേതു പോലുള്ള മസാല ചേരുവകളൊന്നും ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപന മാമാങ്കത്തിനുണ്ടായില്ല. ബറുവയുടെ സിനിമ പോലെ എല്ലാ കാര്യമാത്ര പ്രസക്തം, നിശബ്ദം, നിസ്സംഗം.....

    ഇത്തവണ മികച്ച നടനുള്ള അവാര്‍ഡ് മോഹന്‍ലാലിനായതു കൊണ്ട് അതേ ചൊല്ലി മമ്മൂട്ടി ഫാന്‍സുകാര്‍ ഇന്റര്‍നെറ്റ് മെസേജ് ബോര്‍ഡുകളില്‍ രോഷം പ്രകടിപ്പിച്ചതും അതിനെതിരെ ലാല്‍ ഫാന്‍സുകാര്‍ രംഗത്തു വന്നതും ഇന്റര്‍‍നെറ്റിലെ ഒരു പതിവ് ഫാന്‍സ് യുദ്ധമായിരുന്നു. പക്ഷേ അതിനിടയില്‍ ഗൗരവമുള്ളൊരു ശബ്ദം ഇന്റര്‍നെറ്റിന് പുറത്തു കേട്ടു. താന്‍ ഒരു മമ്മൂട്ടി ഫാനാണെന്ന ഭാവത്തില്‍ ഒരു സംവിധായകന്‍ ടിവിയിലൂടെ ചിലതൊക്കെ മൊഴിഞ്ഞത് ജാനു ബറുവയുടെ ശ്രദ്ധയിലും പെട്ടിരിക്കണം.

    അടുത്ത പേജില്‍

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X