അമൃതാ അവാര്‍ഡിനോളം വരുമോ സ്റ്റേറ്റ് അവാര്‍ഡ്....

By Staff

മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച ഒരേ കടലിന്റെ സംവിധായകന്‍ ശ്യാമപ്രസാദിന് മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാത്തതിലാണ് ദു:ഖം. പരദേശിയിലെ മോഹന്‍ലാലിന്റെ അഭിനയത്തേക്കാള്‍ എത്രയോ മികച്ചതാണ് ഒരേ കടലിലെ മമ്മൂട്ടിയുടെ പ്രകടനമെന്നാണ് ശ്യാമപ്രസാദ് പറഞ്ഞത്.

മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിട്ട് അത് ലഭിക്കാതെ പോവുകയോ രണ്ടാമത്തെ ചിത്രമായി ഒതുക്കുകയോ ചെയ്താല്‍ ചില സംവിധായകരൊക്കെ രണ്ടാമത്തെ ചിത്രത്തിന് ലഭിച്ച അവാര്‍ഡ് ബഹിഷ്കരിക്കുകയോ ജൂറിയെ പുലഭ്യം പറയുകയോ ചെയ്യാറാണ് പതിവ്. ശ്യാമപ്രസാദ് അത്തരം കലാപരിപാടികളൊന്നും കാഴ്ച വച്ചില്ല. പക്ഷേ തനിക്ക് അവാര്‍ഡ് കിട്ടാത്തത് കാര്യമാക്കുന്നില്ല, മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാഞ്ഞതിലാണ് അതീവ ദു:ഖം എന്നൊരു നമ്പര്‍ അദ്ദേഹമിറക്കിനോക്കി.

തനിക്കോ തന്റെ സിനിമയ്ക്കോ അതിലെ നായകനോ സംസ്ഥാന അവാര്‍ഡ് കിട്ടില്ലെന്നൊരു ഉള്‍വിളി ശ്യാമപ്രസാദിന് നേരത്തെയുണ്ടായി കാണണം. അതുകൊണ്ടാണ് തന്റെ വരുതിയിലുള്ള അമൃത ടിവിയുടെ അവാര്‍ഡുകള്‍ എല്ലാം സ്വന്തം സിനിമയ്ക്ക് നല്‍കി അദ്ദേഹം തൃപ്തിയടഞ്ഞത്. അമൃത ടിവി അവാര്‍ഡുകളുടെ പട്ടിക ഇങ്ങനെയായിരുന്നു- മികച്ച ചിത്രം ഒരേ കടല്‍, മികച്ച സംവിധായകന്‍ ശ്യാമപ്രസാദ് (ചിത്രം ഒരേ കടല്‍), മികച്ച നടന്‍ മമ്മൂട്ടി (ചിത്രം ഒരേ കടല്‍), മികച്ച നടി മീരാ ജാസ്മിന്‍ (ചിത്രം ഒരേ കടല്‍), മികച്ച സഹനടി രമ്യാ കൃഷ്ണന്‍ (ചിത്രം ഒരേ കടല്‍), സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ (ചിത്രം ഒരേ കടല്‍), ഗായിക ശ്വേത (ചിത്രം ഒരേ കടല്‍)...........

സ്വന്തമായി പ്രിന്റിംഗ് പ്രസ്സുള്ളവന്‍ തന്നെ വാനോളം പുകഴ്ത്തി നോട്ടീസ് അടിച്ചിറക്കുന്നതു പോലുള്ള കലാപരിപാടി മനോഹരമായി ആവിഷ്കരിച്ചതിനു ശേഷമാണ് തന്റെ സിനിമയിലെ നായകന് സംസ്ഥാന അവാര്‍ഡ് കിട്ടാത്തതില്‍ കണ്ണീര്‍ പൊഴിക്കുന്നത്. അമൃതാ ടിവിയുടെ 'നിഷ്പക്ഷമായ' അവാര്‍ഡ് നിര്‍ണയത്തെ വിമര്‍ശിക്കാന്‍ ആരും മെനക്കെട്ടില്ലെന്നിരിക്കെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തെയും വെറുതെ വിടുന്നതല്ലേ നല്ലത്. സംസ്ഥാന അവാര്‍ഡ് ഇനി ഒരു കാലത്തും ലഭിച്ചില്ലെങ്കിലും ഇനി താനെടുക്കുന്ന എല്ലാ സിനിമകള്‍ക്കും അമൃതാ ടിവി മുന്‍കൂട്ടി അവാര്‍ഡ് തീരുമാനിച്ച നിലക്ക് കേരളത്തില്‍ മറ്റാര്‍ക്കും ലഭിക്കാത്ത ഈ മുന്‍‍കൂര്‍ ബഹുമതിയുമായി ഒരു വശത്ത് ലോകോത്തരം സിനിമകള്‍ പിടിക്കുകയും മറുവശത്ത് ടിവി ചാനലിന്റെ പ്രോഗ്രാം ഹെഡ്ഡെന്ന നിലയില്‍ സൂപ്പര്‍സ്റ്റാര്‍ പോലുള്ള റിയാലിറ്റി കെട്ടുകാഴ്ചകള്‍ തട്ടിക്കൂട്ടുകയും ചെയ്യുന്നത് തുടര്‍ന്നാല്‍ പോരേ...

മുന്‍ പേജില്‍

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X