വ്യാപാരി പൊട്ടി; പഴയ കാലഘട്ടസിനിമകള്‍ ഉടനില്ല

മമ്മൂട്ടിയും പൃഥ്വിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിത്രത്തിന്റെ പ്രമേയം 1950 കാലഘട്ടമാണ്.എന്നാല്‍ വെനീസിലെ വ്യാപാരി പരാജയമായതോടെ തത്കാലം ഈ ചിത്രം ചെയ്യേണ്ടെന്ന തീരുമാനിച്ചിരിക്കുകയാണ് സംവിധായകനായ അമല്‍ നീരദ്.
പകരം ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രമാണ് അമലിന്റേതായി തീയേറ്ററുകളിലെത്തുക. പൃഥ്വിരാജ്, ആസിഫ് അലി, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ നായകന്‍മാര്‍.
മുന്‍പ് പൃഥ്വിയുടെ ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തില്‍ ആസിഫ് ഗസ്റ്റ് റോളില്‍ എത്തിയിരുന്നെങ്കിലും ഇരുവരും നായകന്‍മാരായി എത്തുന്ന ആദ്യ ചിത്രമാവും ഇത്.
രമ്യാനമ്പീശനും നിത്യാമേനോനുമാണ് ചിത്രത്തിലെ നായികമാര്‍. അടുത്തിടെയായി മലയാള സിനിമയില്‍ പുറത്തിറങ്ങുന്ന മിക്ക ചിത്രങ്ങളുടേയും തിരക്കഥ ഹോളിവുഡ് സിനിമയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വരാറുണ്ട്. ഇത്തരമൊരു വിവാദം ബാച്ചിലര്‍ പാര്‍ട്ടിയെ കുറിച്ചും പരക്കുന്നുണ്ട്.
അടുത്ത പേജില്‍


Click it and Unblock the Notifications