»   » ഡ്യൂപ്പിന്റെ കിടപ്പറരംഗം; സംവിധായകനെതിരെ ചാര്‍മിള

ഡ്യൂപ്പിന്റെ കിടപ്പറരംഗം; സംവിധായകനെതിരെ ചാര്‍മിള

Posted By:
Subscribe to Filmibeat Malayalam
Charmila
ചാര്‍മിളയെ ഓര്‍മ്മയില്ലേ? തമിഴില്‍ നിന്നും മലയാളത്തിലെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന കൊച്ചുസുന്ദരി. മലയാളത്തില്‍ നാല്‍പതോളം സിനിമകളില്‍ നായികയായി തിളങ്ങിയ ചാര്‍മിളയ്ക്ക് സ്വകാര്യ ജീവിതത്തിലുണ്ടായ താളപ്പിഴകളാണ് വിനയായത്. നടന്‍ ബാബു ആന്റണിയുമായുള്ള പ്രണയവും തുടര്‍ന്നുള്ള ആത്മഹത്യാശ്രമവുമെല്ലാം നടിയുടെ അഭിനയജീവിതത്തിനേല്‍പ്പിച്ച പരിക്കുകള്‍ ചില്ലറയല്ല.

കുറെക്കാലം സിനിമയില്‍ നിന്നും വിട്ടുനിന്ന ചാര്‍മിള അടുത്തിടെ തമിഴ് സിനിമകളിലൂടെയാണ് വീണ്ടും സജീവമായത്. മഹാന്‍ കണക്ക് പോലെയുള്ള ചിത്രങ്ങളില്‍ മികച്ച വേഷങ്ങളും താരത്തെ തേടിയെത്തി

ജീവ ശങ്കര്‍ സംവിധാനം ചെയ്യുന്ന നാന്‍ എന്ന ചിത്രത്തിലാണ് ചാര്‍മിയിപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ വിജയ് ആന്റണിയുടെ അമ്മയുടെ വേഷത്തിലെത്തുന്ന ചാര്‍മിള ചിത്രത്തിന്റെ സംവിധായകനായ ജീവയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ രൂപസാദൃശ്യമുള്ള മറ്റൊരു സ്ത്രീയെക്കൊണ്ട് ചൂടന്‍ കിടപ്പറരംഗങ്ങള്‍ ചിത്രീകരിച്ചുവെന്നാണ് ചാര്‍മിളയുടെ ആരോപണം. ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഒരുകിടപ്പറരംഗത്തില്‍ അഭിനയിക്കണമെന്ന് സംവിധായകന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ചാര്‍മിള പറയുന്നു. എന്നാല്‍ കരാറൊപ്പിടുമ്പോള്‍ പറയാതിരുന്ന രംഗങ്ങള്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് താന്‍ വ്യക്തമാക്കി. പിന്നീട് തന്റെ മുഖസാദൃശ്യമുള്ള മറ്റൊരു സ്ത്രീയെക്കൊണ്ട് അതേ കോസ്റ്റിയൂമില്‍ കിടപ്പറരംഗം സംവിധായകന്‍ ചിത്രീകരിച്ചുവെന്ന് നടി ആരോപിയ്ക്കുന്നു. ഡ്യൂപ്പിനെ വച്ച് കിടപ്പറരംഗം ചിത്രീകരിച്ച് ചതിയാണെന്നാണ് ചാര്‍മിയുടെ വാദം.

തനിയ്‌ക്കൊരു കുടുംബവും മകനുമുണ്ടെന്നും അതിനാലാണ് ഐറ്റം നമ്പറുകളും ഗ്ലാമര്‍ രംഗങ്ങളും ഒഴിവാക്കുന്നതെന്ന് നടി വിശദീകരിയ്ക്കുന്നു. 'നാന്‍' എന്ന ചിത്രത്തില്‍ ഇത്തരം രംഗങ്ങളുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ താന്‍ സിനിമയുമായി സഹകരിയ്ക്കില്ലായിരുന്നുവെന്നും ചാര്‍മി വ്യക്തമാക്കിയിട്ടുണ്ട്.

English summary
Charmila, the girl who started off years ago with the Prashanth-starrer Kizhakke Varum Paattu, migrated to Malayalam where she became an actress to be reckoned with

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam