»   » പെണ്‍കുട്ടിയെ ചുംബിച്ചത് മദ്യലഹരിയില്‍: നടി മിങ്ക്

പെണ്‍കുട്ടിയെ ചുംബിച്ചത് മദ്യലഹരിയില്‍: നടി മിങ്ക്

Posted By:
Subscribe to Filmibeat Malayalam
Mink Brar
ബോളിവുഡ് താരവും മോഡലുമായി മിങ്ക് ബ്രാറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിലേക്ക് ഒന്നുകൂടി. കഴിഞ്ഞദിവസം ഒരു പൂള്‍ പാര്‍ട്ടിയ്ക്കിടെ ഒരു പെണ്‍കുട്ടിയെ മിങ്ക് ചുംബിച്ചതാണ് നടിയെ വീണ്ടും വിവാദങ്ങളില്‍ കുരുക്കിയിരിക്കുന്നത്.

സ്വിമ്മിങ് പൂളില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ പെണ്‍കുട്ടിയെ മിങ്ക് ചുംബിയ്ക്കുന്ന വീഡിയോദൃശ്യങ്ങള്‍ ഏതാനും ദിവസം മുമ്പാണ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. നായിക മിങ്കായതിനാല്‍ ഓണ്‍ലൈനിലെ ചൂടപ്പമായി ഈ വീഡിയോ മാറിക്കഴിഞ്ഞു.

മറ്റുള്ളവരെപ്പോലെ സംഭവം നിഷേധിയ്ക്കാനൊന്നും മിങ്ക് തയാറായിട്ടില്ലെന്നതാണ് ഇതിലും രസകരം. പാര്‍ട്ടിയില്‍ കുടിച്ച് പൂസായപ്പോഴാണ് പെണ്‍കുട്ടിയെ ചുംബിച്ചതെന്നും ഇതത്ര വലിയകാര്യമൊന്നുമല്ലെന്നും അവര്‍ വിശദീകരിയ്ക്കുന്നു.

താനൊരു ലെസ്ബിയനാണെന്ന് പരസ്യമായി പറയുക മാത്രമല്ല അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്ന താരമാണ് മിങ്ക്. എന്നാല്‍ താന്‍ എക്കാലവും അങ്ങനെയാണെന്ന് കരുതേണ്ടെന്നും അവര്‍ പറഞ്ഞുവയ്ക്കുന്നു.

ഹോളിവുഡിലെ രണ്ടാംകിട അശ്ലീല സിനിമയില്‍ അഭിനയിച്ചുവെന്നായിരുന്നു ഇതിന് മുമ്പ് മിങ്ക് അകപ്പെട്ട മറ്റൊരു വിവാദം. ഇതിന്റെ അലയൊലി അടങ്ങുംമുമ്പെയാണ് ചുംബനവിവാദത്തിലും താരം അകപ്പെട്ടത്.

English summary
Model-actress Mink Brar, who had made headlines for allegedly working in an American porn film titled ‘Desert Queen,’ is back in news again. The leggy is very proud of her sexual orientation and confesses that she is a lesbian. Talking to a daily, Mink said, “I’m a lesbian. But that doesnt mean that I shall be a lesbian forever.”

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam