»   » കരീന കപൂര്‍ ബിക്‍നി ധരിയ്ക്കുമോ?

കരീന കപൂര്‍ ബിക്‍നി ധരിയ്ക്കുമോ?

Posted By:
Subscribe to Filmibeat Malayalam
Kareena Kapoor
'ഷോര്‍ട്ട് ടേം ശാദി' എന്ന കരണ്‍ ജോഹര്‍ ചിത്രത്തില്‍ കരീന കപൂര്‍ ചെറു വസ്ത്രങ്ങള്‍ ധരിച്ചെത്തുമോ? ആരാധകര്‍ ഉറ്റു നോക്കുകയാണ്. ചെറിയ ഷോര്‍ട്ട്സും ഇറക്കം കുറഞ്ഞ ഇറുകിയ ടി ഷര്‍ട്ടും ഇട്ട് കരീനയെ ഈ ചിത്രത്തില്‍ കാണാനാവുമെന്നാണ് കേള്‍ക്കുന്നത്.

ഇതൊക്കെ ചെയ്യാനായി കരണ്‍ ജോഹര്‍ കരീനയ്ക്ക് അഞ്ച് കോടി രൂപ നല്‍കുന്നുണ്ടത്രെ. കുറേ കാലമായി ഈ വാര്‍ത്തകള്‍ ബോളിവുഡില്‍ പ്രചരിയ്ക്കാന്‍ തുടങ്ങിയിട്ട്. പക്ഷേ ഇതിനെക്കുറിച്ച് കരീന മാത്രം കാര്യമായി ഒന്നും ഇതുവരെ പറഞ്ഞിരുന്നില്ല.

എന്നാല്‍ ഇതാ കരീന മനസ്സ് തുറക്കുന്നു. കരണ്‍ ജോഹര്‍ തന്റെ കുടുംബത്തിലെ ഒരു വ്യക്തിയെപ്പോലെയാണ്. കരണോട് താന്‍ ഒരിയ്ക്കലും പ്രതിഫലത്തെക്കുറിച്ചോ സ്ക്രിപ്റ്റിനെക്കുറിച്ചോ ചര്‍ച്ച ചെയ്യാറില്ല. കരണ്‍ ഷൂട്ടിംഗ് ദിവസം പറയും, ഞാന്‍ പോയി അഭിനയിയ്ക്കും. ന്യായമായ പ്രതിഫലം കരണ്‍ എനിയ്ക്ക് തരുകയും ചെയ്യും. കരീന പറയുന്നു.


'ഷോര്‍ട്ട് ടേം ശാദി'യില്‍ താന്‍ ചെറു വസ്ത്രം ധരിയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണ്. തന്നെ ആരാധകര്‍ കാണാന്‍ ഇഷ്ടപ്പെടുന്നത് ചെറു വസ്ത്രം ധരിച്ച കരീനയെ അല്ല. പകരം വസ്ത്രത്തിന്റെ ധാരാളിത്തം എന്നെ പൊതിയുന്നതാണ്. താഷാനില്‍ കണ്ട വസ്ത്രങ്ങള്‍ ആയിരിയ്ക്കില്ല തനിയ്ക്ക്. പകരം ജബ് വി മെറ്റ് എന്ന ചിത്രത്തിലേത് പോലെ നിറഞ്ഞതും നീണ്ടതുമായ വസ്ത്രങ്ങളായിരിയ്ക്കും ഈ ചലച്ചിത്രത്തില്‍ കരീന പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam