ബിപാഷയ്‌ക്ക് കത്രീനയെ ഇഷ്ടമല്ല
ഒടുവില്‍ ബിപാഷ ബസു അക്കാര്യം സമ്മതിച്ചു. ബോളിവുഡിലെ മുന്‍നിര താരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന കത്രീന കെയ്‌ഫിനെ ഇഷ്ടമല്ലെന്ന്.
റേസ് എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് ഇരുവരും തമ്മിലുള്ള സൗന്ദര്യപ്പിണക്കം പുറത്തായത്. കത്രീനയും ബീപാഷയും തമ്മില്‍ നല്ല ബന്ധത്തിലല്ലെന്ന് അന്നേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ ഇതിനോട് ബിപാഷയോ കത്രീനയോ ഇതേവരെ പ്രതികരിച്ചിരുന്നില്ല.
റേസിന്റെ ചിത്രീകരണ സമയത്ത് ഷൂട്ടിംഗ് കഴിഞ്ഞാല്‍ പരസ്‌പരം ഒന്ന് മിണ്ടുകപോലും ചെയ്യാതെ ബിപാഷയും കത്രീനയും സ്വന്തം മുറികളില്‍ കയറിയിരിക്കുകയായിരുന്നത്രേ പതിവ്. സംസാരിക്കാന്‍ പറ്റാത്ത എന്തോ ഒരു തടസ്സം രണ്ടുപേര്‍ക്കുമിടയിലുണ്ടായിരുന്നു. എന്താണിതിന് കാരണമെന്ന് അറിയില്ല. പക്ഷേ വ്യക്തിപരമായ ഈ പ്രശ്നങ്ങളൊന്നും ഒന്നിച്ചുള്ള ഞങ്ങളുടെ ജോലിയെ ബാധിച്ചിട്ടില്ല, ബാധിക്കുകയുമില്ല- ബിപാഷ പറയുന്നു.
തങ്ങളുടെ കാമുകന്മാരായ ജോണ്‍ എബ്രഹാമിനും സല്‍മാന്‍ ഖാനും ഇക്കാര്യത്തില്‍ പ്രത്യേകിച്ച് പങ്കൊന്നുമില്ലെന്നും ബിപാഷ വ്യക്തമാക്കുന്നു. അതേസമയം ദീപിക പദുകോണ്‍ കരീന കപൂര്‍ എന്നിവരെല്ലാമായി താന്‍ നല്ല ബന്ധത്തിലാണെന്നും ബിപാഷ പറയുന്നു.
ബച്ച്‌നാ എ ഹസീനോം എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണവേളയില്‍ രണ്‍ഭീറിനോട് ബിപാഷ സംസാരിക്കുന്നത് ദീപികയ്‌ക്ക് ഇഷ്ടമില്ലായിരുന്നുവെന്നും ഇതിന്റെ പേരല്‍ ഇരുവരും നല്ല രസത്തിലല്ലെന്നുമുള്ള രീതിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും ഇതൊക്കെ വെറും ഗോസിപ്പുകള്‍ മാത്രമാണെന്നും ബിപാഷ പറഞ്ഞു.


Click it and Unblock the Notifications