മീര വിവാഹത്തിനൊരുങ്ങുന്നു?
വിവാദങ്ങളിലൂടെയും പ്രണയ വിശേഷങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന മീര ജാസ്‌മിന്‍ അടുത്തിടെയായി തീരെ ഒതുങ്ങിക്കൂടിയ മട്ടാണ്.
തമിഴില്‍ വിജയകാന്തിന്റെ നായികയായി മര്യാദൈ എന്ന ചിത്രം പൂര്‍ത്തിയാക്കിയ മീര ഇപ്പോള്‍ പ്രശാന്ത് നായകനാകുന്ന മലയൂര്‍മമ്മട്ടി എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ്. ഈ രണ്ടു ചിത്രങ്ങളുമില്ലാതെ പുതിയ തമിഴ് ചിത്രങ്ങളിലേക്കൊന്നും മീരയ്‌ക്ക് ക്ഷണമില്ല.
തെലുങ്കിലും മലയാളത്തിലും ഇത് തന്നെയാണ് സ്ഥിതി. ട്വന്റി20യില്‍ സഹകരിയ്‌ക്കാതിരുന്നതിന് അഭിനേതാക്കളുടെ സംഘടനയായ അമ്മയ്‌ക്ക് ഇപ്പോഴും മീരയോട് പിണക്കം മാറിയിട്ടില്ല. 2009ല്‍ മലയാളത്തില്‍ നിന്നും പുതിയ പ്രൊജ്‌കടുകളൊന്നും താരത്തെ തേടിയെത്തിയിട്ടില്ല.
മീരയുടെ ഈ ഒതുങ്ങിക്കൂടല്‍ മനപൂര്‍വമാണെന്നാണ് സിനിമാവൃത്തങ്ങളില്‍ നിന്നുള്ള സൂചന. കാമുകന്‍ രാജേഷിനെ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് പ്രവേശിയ്‌ക്കാനുള്ള ഒരുക്കത്തിലാണത്രേ മീര. എന്നാല്‍ ഏറെ കൊട്ടിഘോഷിയ്‌ക്കപ്പെട്ട ഈ പ്രണയം തകര്‍ന്നെന്ന് പറയുന്നവരും കുറവല്ല. എന്തായാലും മീരയ്‌ക്കിപ്പോള്‍ മിണ്ടാട്ടമില്ലാത്ത അവസ്ഥയിലാണ്.


Click it and Unblock the Notifications











