»   » നയന്‍സ് വീണ്ടും മതം മാറും?

നയന്‍സ് വീണ്ടും മതം മാറും?

Posted By:
Subscribe to Filmibeat Malayalam
Nayantara,
സിനിമാലോകവും ആരാധകരും ആകാംക്ഷയോടെ കാത്തിരുന്ന നയന്‍സ്-പ്രഭുദേവ വിവാഹം ഉടനെയൊന്നും യാഥാര്‍ത്ഥ്യമാകില്ലെന്ന് സൂചന. പ്രഭുദേവയുമായുള്ള കടുത്ത പ്രണയത്തെ തുടര്‍ന്ന് ഹിന്ദു മതം സ്വീകരിച്ച നയന്‍സ് ഇപ്പോള്‍ അതോര്‍ത്ത് പശ്ചാത്തപിക്കുകയാണെന്നാണ് പുതിയ വാര്‍ത്ത.

മതപരിവര്‍ത്തനം നടത്തിയത് എടുത്തു ചാട്ടമായിപ്പോയെന്ന് അടുത്തിടെ കൊച്ചിയിലെ വീട്ടിലെത്തിയപ്പോള്‍ നടി മാതാപിതാക്കളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. വിവാഹം നടക്കാത്തതിനാല്‍ താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായും ക്രിസ്തുമതത്തിലേയ്ക്ക് തിരിച്ചു വരാന്‍ ആഗ്രഹമുള്ളതായും നടി വെളിപ്പെടുത്തി.

ഇതു കേട്ട നയന്‍സിന്റെ മാതാപിതാക്കള്‍ തൃശ്ശൂര്‍ ജില്ലയിലെ പ്രശസ്തമായൊരു ക്രിസ്ത്യന്‍ ധ്യാന കേന്ദ്രത്തില്‍ ധ്യാനം കൂടാന്‍ ഉപദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പ്രഭുദേവയുമായുള്ള പ്രണയം തലയ്ക്കു പിടിച്ച നയന്‍സ് പ്രഭു എന്ന് കയ്യില്‍ പച്ച കുത്തുക വരെ ചെയ്തിരുന്നു. നയന്‍സിനെ വിവാഹം കഴിയ്ക്കാന്‍ വേണ്ടി മുന്‍ ഭാര്യയായ റംലത്തില്‍ നിന്ന് പ്രഭുദേവ വിവാഹമോചനം നേടിയിരുന്നു.

എന്നാല്‍ വിവാഹമോചനത്തിന് പ്രഭുദേവ ആദ്യഭാര്യയില്‍ തനിയ്ക്കുണ്ടായ കുട്ടികളുമായി അടുപ്പം കാണിച്ചിരുന്നു. ഇതിനെ ചൊല്ലിയാണ് ഇരുവരും അകന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Top southern actress Nayanthara may change her religion again. She has converted from Christianity to Hinduism to marry Prabhu Deva.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam