»   » കല്യാണത്തിന് സമയമില്ലെന്ന് രാഖി സാവന്ത്

കല്യാണത്തിന് സമയമില്ലെന്ന് രാഖി സാവന്ത്

Subscribe to Filmibeat Malayalam
Rakhi Sawant
ഒരുതവണ കല്യാണത്തിന്റ വക്ക് വരെ എത്തിയതാണ്. പക്ഷേ ചെറുക്കനെ ബോധിയ്ക്കാതെ രാഖി പിന്മാറി. തന്നെ നോക്കാന്‍ സമയമില്ലാത്ത ചെക്കനെ കെട്ടിയിട്ട് എന്ത് ചെയ്യാന്‍. രാഖി കാ സ്വയംവരില്‍ വിവാഹ നിശ്ചയം വരെ കഴി‍ഞ്ഞ ശേഷമാണ് രാഘി സാവന്ത് അതില്‍ നിന്ന് പിന്മാറിയത്.

അതുകൊണ്ട് ഒരു കല്യാണം കഴിയ്ക്കാന്‍ ആര്‍ത്തി പിടിച്ച് നടക്കുകയൊന്നുമല്ല രാഖി. മാത്രമല്ല ഇപ്പോള്‍ ഒരു കല്യാണത്തിനൊന്നും സമയമില്ലെന്നാണ് ഈ ഐറ്റം സുന്ദരിയുടെ നിലപാട്. വേറെ എന്തെല്ലാം പണി കിടക്കുന്നു.

ഇപ്പോള്‍ രാഖി കാ ഇന്‍സാഫ് എന്ന ടെലിവിഷന്‍ പരിപാടി ചെയ്യുകയാണ്. അതിന്റെ തിരക്ക് ഒഴിഞ്ഞ് സമയമില്ല. എന്‍ഡിടിവി ഇമാജിനിലാണ് ഈ പരിപാടി തുടങ്ങാന‍് പോകുന്നത്. ഒക്ടോബര്‍ 16 മുതലാണിത്. കല്യാണം കഴിച്ചിട്ടില്ലെങ്കിലും വിവാഹിതരുടെ പ്രശ്നം പരിഹരിയ്ക്കുകയായിരിയ്ക്കും ഈ 31 കാരിയുടെ പ്രധാന പണി - രാഖി കാ ഇന്‍സാഫില്‍.

സ്ത്രീധനം, വിവാഹ ഇതര ബന്ധങ്ങള്‍, കുടുംബത്തിലെ സ്വത്ത് തര്‍ക്കങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുകയാണ് പരിപാടിയുടെ പ്രധാന ഉദ്ദേശം.

രാഖി കാ സ്വയംവര്‍ എന്ന പരിപാടി വഴിയാണ് നേരത്തെ വിവാഹ നിശ്ചയം നടത്തിയത്. കാനഡയിലെ ബിസിനസ് കാരനായ ഈലേഷ് പാരുഞ്ജന്‍വാല ആയിരുന്നു വരന്‍. ഈലേഷുമായി ചേര്‍ന്ന് വീണ്ടും ഒരു ടെലിവിഷന്‍ പരിപാടി കൂടി രാഖി ചെയ്തു- പതി പത്നി ഓര്‍ വൊ. പക്ഷേ രണ്ട് തവണ പ്രതിശ്രുത വരനുമായി ടെലിവിഷന്‍ പരിപാടി നടത്തിയെങ്കിലും തന്റെ ജീവിതത്തിലേയ്ക്ക് ഈലേഷ് വരണ്ടെന്ന് പിന്നീട് രാഖി തീരുമാനിച്ചു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam