twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സല്‍മാനോട്‌ രാഖിയുടെ വിവാഹാഭ്യര്‍ത്ഥന

    By Staff
    |

    ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന കത്രീന തന്നെ വിവാഹം കഴിച്ചില്ലെങ്കിലും തനിക്ക്‌ വേറെ പെണ്‍കുട്ടികളെ കിട്ടാതായിപ്പോകുമെന്ന്‌ ഇനിയേതായാലും സല്‍മാന്‌ പേടിക്കേണ്ടതില്ല. സല്‍മാന്‌ മുന്നില്‍ വളരെ പ്രധാനപ്പെട്ട ഒരു വിവാഹാഭ്യര്‍ത്ഥനയാണ്‌ വന്നു ചേര്‍ന്നിരിക്കുന്നത്‌. അതും ബോളിവുഡില്‍ ഗ്ലാമര്‍ ബോംബ്‌ രാഖി സാവന്തില്‍ നിന്നും.

    കത്രീന കെട്ടാന്‍ തയ്യാറാവുന്നില്ലെങ്കില്‍ തന്നെ കെട്ടിക്കോളൂ എന്നാണ്‌ രാഖി സല്‍മാനോട്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. സല്‍മാന്‍ അവതരിപ്പിക്കുന്ന ടന്‍ കാ ധും എന്ന ടിവി പരിപാടിയ്‌ക്കിടെയായിരുന്നു രാഖിയുടെ വിവാഹാഭ്യര്‍ത്ഥന. വിവാഹാഭ്യര്‍ത്ഥന നടത്തിയ രാഖി ഒരു മോതിരം സല്‍മാന്റെ മുന്നില്‍ വയ്‌ക്കുകയും ചെയ്‌തിരുന്നു.

    സംഭവമെല്ലാം കണ്ട്‌ സല്‍മാന്‍ ആകെ കിടുങ്ങിപ്പോയെന്ന്‌ പറഞ്ഞാല്‍ അതുതന്നെയായിരിക്കും ശരി. മുമ്പ്‌ രാഖി പങ്കെടുത്ത നൃത്തമത്സരമായ നാച്‌ ബാലിയേ 3യുടെ ഫൈനല്‍ സെറ്റില്‍ സല്‍മാന്‍ പ്രധാനാതിഥിയായിരുന്ന സമയത്ത്‌ രാഖി ഇറങ്ങിപ്പോയിരുന്നു. അന്ന്‌ രാഖിയെ അനുനയിപ്പിച്ച്‌ തിരിച്ചുകൊണ്ടുവരാന്‍ സല്‍മാന്‍ ശ്രമിച്ചിരുന്നെങ്കിലും രാഖി അത്‌ അനുസരിച്ചിരുന്നില്ല.

    എന്നാല്‍ ഈ പ്രശ്‌നങ്ങളൊക്കെ മറന്നാണ്‌ തന്റെ പരിപാടിയിലേയ്‌ക്ക്‌ അതിഥിയായെത്താന്‍ സല്‍മാന്‍ രാഖിയെ ക്ഷണിച്ചത്‌. എന്തായാലും ഇത്‌ കത്രീനയ്‌ക്ക്‌ ഒരു മുന്നറിയിപ്പാണ്‌. വിവാഹം കഴിച്ച്‌ കുട്ടികളുമൊക്കെയായി ജീവിക്കാന്‍ ആഗ്രഹിച്ചു നടക്കുന്ന സല്‍മാന്റെ ക്ഷമപരീക്ഷിക്കുന്ന വിധത്തിലാണ്‌ കത്രീന ഇപ്പോള്‍ മുന്നോട്ടുപോകുന്നത്‌. താന്‍ മാത്രമല്ല സല്‍മാനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന മറ്റു പലരും ബോളിവുഡില്‍ ഉണ്ടെന്നകാര്യം കത്രീന ഓര്‍ക്കുന്നുണ്ടോ എന്തോ .

    ബന്ധപ്പെട്ട വാര്‍ത്തകള്‍


    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X