ഈ അടുത്ത് തമിഴകത്ത് ബ്രേക്കപ്പ് ആയ പത്ത് ജോഡികളെ കാണൂ

By Aswathi

പ്രണയവും പരാജയവുമൊന്നും ഇപ്പോള്‍ ഒരു വിഷയമേ അല്ല. കല്യാണം വരെ എത്തി ബ്രേക്കപ്പായ ഒത്തിരി ജോഡികളെ പ്രേക്ഷകര്‍ കണ്ടതാണ്. എന്നാല്‍ വിവാഹം നിശ്ചയിച്ചുറപ്പിച്ച ശേഷം ബ്രേക്കപ്പാകുന്നത് കാണുന്നത് ഇപ്പോഴാണ്. പറഞ്ഞ് വരുന്നത് തൃഷയും വരുണ്‍ മനിയനും തമ്മില്‍ ഉള്ള കാര്യമാണ്.

വിവാഹ നിശ്ചയം കഴിഞ്ഞ് ആരാധകര്‍ പ്രതീക്ഷയോടെ തൃഷയുടെ വിവാഹം കാത്തിരിക്കുമ്പോഴാണ് അത് കേട്ടത്, തൃഷയും വരുണ്‍ മനിയനും വേര്‍പിരിഞ്ഞെന്ന്. അതവിടെ കഴിഞ്ഞു. ഇവിടെയിതാ അടുത്തിടെ ബ്രേക്കപ്പായ കോളിവുഡിലെ പത്ത് ജോഡികള്‍...

തൃഷയും വരുണും

ഈ അടുത്ത് തമിഴകത്ത് ബ്രേക്കപ്പ് ആയ പത്ത് ജോഡികളെ കാണൂ

ഇക്കഴിഞ്ഞ ജനുവരി 23ന് വളരെ ആര്‍ഭാഢമായിട്ടാണ് തൃഷയുടെയും വരുണിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഇപ്പോള്‍ കേള്‍ക്കുന്നു ഇരുവരും പിരിഞ്ഞു എന്ന്. വിവാഹം ഉപേക്ഷിച്ചത്രെ.

സിദ്ധാര്‍ത്ഥ്- സമാന്ത

ഈ അടുത്ത് തമിഴകത്ത് ബ്രേക്കപ്പ് ആയ പത്ത് ജോഡികളെ കാണൂ

സിദ്ധാര്‍ത്ഥും സമാന്തയും പ്രണയത്തിലാണെന്ന് ഇരുവരും പറയാതെ പറഞ്ഞതാണ്. വിവാഹം ഉടനുണ്ടാകുമെന്നും കേട്ടും. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഈ ബന്ധം അത്ര രസത്തിലല്ല

ചിമ്പു ഹന്‍സിക

ഈ അടുത്ത് തമിഴകത്ത് ബ്രേക്കപ്പ് ആയ പത്ത് ജോഡികളെ കാണൂ

നയന്‍താരയുമായി വേര്‍പിരിഞ്ഞ ശേഷം ചിമ്പു ഹന്‍സികയുമായി അടുത്തു. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും താരങ്ങള്‍ തന്നെ പറഞ്ഞു. വിവാഹം കഴിഞ്ഞ് അജിത്തിനെയും ശാലിനിയെയും പോലെ ആകാനാണ് ആഗ്രഹമെന്നായിരുന്നു അന്നിവര്‍ പറഞ്ഞത്. പിന്നീട് ചിമ്പു തന്നെയാണ് തങ്ങള്‍ പിരിഞ്ഞെന്ന് പറഞ്ഞതും.

 പ്രഭു നയന്‍

ഈ അടുത്ത് തമിഴകത്ത് ബ്രേക്കപ്പ് ആയ പത്ത് ജോഡികളെ കാണൂ

കോളിവുഡും മോളിവുഡും ബോളിവുഡുമെല്ലാം ചര്‍ച്ച ചെയ്ത പ്രണയവും പ്രണയ പരാജയവുമാണ് പ്രഭുവിന്റെയും നയന്‍താരയുടെയും. വിവാഹം കഴിഞ്ഞിരുന്നെന്നും ഇല്ലെന്നും ഇപ്പോഴും പറഞ്ഞു കേള്‍ക്കുന്നു. എന്തായാലും ആ ബ്രേക്കപ്പ് ഇരുവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി.

സോണിയ അഗര്‍വാള്‍- സെല്‍വരാഘവന്‍

ഈ അടുത്ത് തമിഴകത്ത് ബ്രേക്കപ്പ് ആയ പത്ത് ജോഡികളെ കാണൂ

വളരെ നാളത്തെ നീണ്ട പ്രണയമാണ് സോണിയ അഗര്‍വാളിനെയും സംവിധായകന്‍ സെല്‍വ രാഘവനെയും വിവാഹത്തിലെത്തിച്ചത്. 2006 ല്‍ ഇരുവരും വിവാഹിതരാകുകയും നാല് വര്‍ഷം കൊണ്ട് വേര്‍പിരിയുകയും ചെയ്തു.

തൃഷയും റാണയും

ഈ അടുത്ത് തമിഴകത്ത് ബ്രേക്കപ്പ് ആയ പത്ത് ജോഡികളെ കാണൂ

വരുണ്‍ മനിയനുമായി അടുക്കുന്നതിന് മുമ്പ്, തൃഷയുടെ കാമുകനായി പ്രേക്ഷകര്‍ കണ്ടത് റാണയെയാണ്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന് വരെ വാര്‍ത്തകള്‍ വന്നു. ഗോസിപ്പുകള്‍ അങ്ങനെ പോകുമ്പോഴാണ് തൃഷ തന്റെ വിവാഹ നിശ്ചയം ഔദ്യോഗികമായി അറിയിച്ചത്

ചിമ്പു നയന്‍താര

ഈ അടുത്ത് തമിഴകത്ത് ബ്രേക്കപ്പ് ആയ പത്ത് ജോഡികളെ കാണൂ

നയന്‍താരയുടെ പ്രണയം എന്നും വാര്‍ത്തയായിരുന്നു. പ്രഭുവിന് മുമ്പ്, ചിമ്പുവായിരുന്നു നയന്‍സിന്റെ കാമുകന്‍. ഒരു ചുംബന രംഗത്തോടെയാണ് ഈ പ്രണയം ബ്രേക്കപ്പായത്. ഇപ്പോള്‍ വീണ്ടും അടുത്ത ഇരുവരും നല്ല സുഹൃത്തുക്കളാണ്.

ശ്രുതി ഹസന്‍ -സിദ്ധാര്‍ത്ഥ്

ഈ അടുത്ത് തമിഴകത്ത് ബ്രേക്കപ്പ് ആയ പത്ത് ജോഡികളെ കാണൂ

ഒന്നര വര്‍ഷത്തോളും ശ്രുതി ഹസനും സിദ്ധാര്‍ത്ഥും കമിതാക്കളായിരുന്നു. അഞ്ച് മാസത്തോളം ലിവ് ഇന്‍ റിലേഷന്‍ ബന്ധവും തുടര്‍ന്നു. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ പൊരുത്തക്കേടുകള്‍ തയുയര്‍ത്തിയതോടെ രണ്ടും രണ്ട് വഴിക്കായി

 അനിരുദ്ധ്- ആന്‍ഡ്രിയ

ഈ അടുത്ത് തമിഴകത്ത് ബ്രേക്കപ്പ് ആയ പത്ത് ജോഡികളെ കാണൂ

ഇരുവരുടെയും പ്രണയം പരമരഹസ്യമായിരുന്നു. എന്നാല്‍ ഒരു ചുംബന രംഗം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ അത് നാട്ടില്‍ പാട്ടായി. താരങ്ങളും അത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ആന്‍ഡ്രിയ പറഞ്ഞു തങ്ങള്‍ പിരിയുകയാണെന്ന്

യുവന്‍ ശങ്കര്‍ രാജ

ഈ അടുത്ത് തമിഴകത്ത് ബ്രേക്കപ്പ് ആയ പത്ത് ജോഡികളെ കാണൂ

ലണ്ടനില്‍ ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് യുവന്‍ ശങ്കര്‍ രാജയും സഞ്ജയയും പ്രണയത്തിലായത്. പിന്നീട് ഇരുവരും വിവാഹിതരായി. എന്നാല്‍ മാസങ്ങള്‍ മാത്രമായിരുന്നു ആ ദാമ്പത്യത്തിന്റെ ആയുസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X