ഷാഹിദിന്റെ പുതിയ പ്രണയിനി പ്രിയങ്ക!
ഇത്തവണയെങ്കിലും ഷാഹിദ് കപൂറിനെ ഭാഗ്യം തുണയ്‌ക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ബോളിവുഡ്. പുതിയ പ്രണയത്തിന്റെ കാര്യം പുറത്തുവന്നതോടെയാണ് കരീന തള്ളിക്കളഞ്ഞ സുന്ദരപുരുഷന്‍ ഷാഹിദിന്റെ പ്രണയത്തിന്റെ വിധിയറിയാന്‍ ബോളിവുഡ് വീണ്ടും താല്‍പര്യം കാണിയ്‌ക്കുന്നത്.
കരീന സെയ്‌ഫ് അലി ഖാന് പിന്നാലെ പോയതില്‍പ്പിന്നെ മൂന്നു യുവതികളുടെ പേരുമായിച്ചേര്‍ത്ത് ഷാഹിദിന്റെ കഥകള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിരുന്നു. ആദ്യം കഥയിലെ നായിക വിദ്യാ ബാലനായിരുന്നു. പിന്നീട് ആ സ്ഥാനത്ത് അമൃതാ റാവുവും ടെന്നിസ് താരം സാനിയ മിര്‍സയും വന്നു.
എന്നാല്‍ ഇക്കാര്യങ്ങളോടൊന്നും ഷാഹിദ് വേണ്ടവിധത്തില്‍ പ്രതികരിച്ചിരുന്നുമില്ല. ഇപ്പോള്‍ വീണ്ടും പുതിയൊരു താരമാണ് ഷാഹിദിന്റെ പ്രണയക്കഥയില്‍ പ്രവേശിച്ചിരിക്കുന്നത്. മുന്‍ ലോക സുന്ദരി പ്രിയങ്ക ചോപ്ര. ഹര്‍മന്‍ ബജ് വയുമായുള്ള ഹ്രസ്വകാല ബന്ധം ഉപേക്ഷിച്ചാണത്രേ പ്രിയങ്ക് ഷാഹിദിനൊപ്പം കൂടിയിരിക്കുന്നത്.
ഇരുവരും ഒന്നിച്ചഭിനയിച്ച കമീനെ എന്ന ചിത്രത്തിലെ ഇരുവരുടെയും കോമ്പിനേഷന്‍ സീനുകള്‍ വളരെ മനോഹരമായിരുന്നുവെന്നും അഭിനയത്തില്‍ക്കവിഞ്ഞ ഒരു രസതന്ത്രം സെറ്റില്‍ ഇരുവര്‍ക്കുമിടയില്‍ ദൃശ്യമായിരുന്നുവെന്നുമൊക്കെയാണ് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത്.
മാത്രവുമല്ല ഇരുവരും ചേര്‍ന്ന് പാതിരാത്രിയ്‌ക്ക് നഗരത്തില്‍ ഡ്രൈവ് ചെയ്യുകയും ഡിന്നര്‍ കഴിക്കാന്‍ പോവുകയുമൊക്കെ ചെയ്യുന്നുണ്ടെന്നും കേള്‍ക്കുന്നു. കരീന കപൂറുമായി ബന്ധമുള്ള സമയത്തുതന്നെ ഷാഹിദിന് പ്രിയങ്കയുമായുള്ള ബന്ധത്തെ ഗോസിപ്പുകാര്‍ സംശയത്തോടെയാണ് നോക്കിയിരുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications