»   » വ്യാജ ബിക്കിനി ചിത്രം: വിദ്യയ്ക്ക് തലവേദന

വ്യാജ ബിക്കിനി ചിത്രം: വിദ്യയ്ക്ക് തലവേദന

Posted By:
Subscribe to Filmibeat Malayalam
Bikini Picture
സംഭവം വ്യാജമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും അത് എന്തിന് ഇങ്ങനെ പ്രചരിപ്പിയ്ക്കുന്നു. ചോദിയ്ക്കുന്നത് വേറാരുമല്ല, നടി വിദ്യ ബാലനാണ്.

നടിയുടെ ബിക്കിനി ചിത്രമെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിയ്ക്കുന്ന വ്യാജ ചിത്രമാണ് വിദ്യയ്ക്ക് തലവേദനയായിരിക്കുന്നത്. മാക്‌സിം മാഗസിന്റെ കവര്‍ പേജില്‍ ബിക്കിനിയണിഞ്ഞ് നില്‍ക്കുന്ന വിദ്യയെന്ന പേരിലാണ് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിയ്ക്കുന്നത്. സംഭവം തട്ടിപ്പാണെന്നറിഞ്ഞിട്ടും പടം കാണാനും ഡൗണ്‍ലോഡ് ചെയ്യാനും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

ഇതിനിടെ ചിത്രം വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് തന്നെ ചില പത്രങ്ങളും മറ്റും ഇത് പ്രസിദ്ധീകരിച്ചിരുന്നു. വ്യാജ ചിത്രം ഒരാവശ്യവുമില്ലാതെ പ്രചരിപ്പിയ്ക്കുന്നത് നടിയെ അലോസരപ്പെടുത്തുന്നതായി അവരോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.

താന്‍ ഒരിയ്ക്കലും ഇങ്ങനെയൊരു ചിത്രത്തിന് പോസ് ചെയ്തിട്ടില്ലെന്ന് വിദ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
Vidya Balan is appalled by the fake bikini pictures of her making the rounds on the Internet. But more than that, she is peeved that certain newspapers have gone ahead and used the picture even while saying it is fake.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam