മാമുക്കോയയെ എ തട്ടിക്കൊണ്ടുപോയപ്പോള്‍...

By Staff

മാമുക്കോയയെ എ തട്ടിക്കൊണ്ടുപോയപ്പോള്‍...

രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ വീരപ്പനെ നമുക്കെല്ലാം അറിയാം... ഒരിക്കല്‍ നമ്മുടെ കോഴിക്കോട്ടുകാരന്‍ മാമുക്കോയ ഒരു ചിത്രത്തില്‍ വീരപ്പന്റെ വേഷം ചെയ്തിരുന്നുവെന്നത് സിനിമാരംഗവുമായി ബന്ധപ്പെട്ട ചിലര്‍ക്കെല്ലാം അറിയാം...

എന്നാല്‍ ഒരു കൈയില്‍ ആനക്കൊമ്പും മറ്റേ കൈയില്‍ തോക്കും പിടിച്ച് വീരപ്പനായി നിവര്‍ന്നു നിന്നിരുന്ന മാമുക്കോയയെത്തന്നെ അടുത്തിടെ ഒരാള്‍ തട്ടിക്കൊണ്ടുപോയ കാര്യം എത്ര പേര്‍ക്കറിയാം...!!? സംഭവം നടന്നതാണ്... മാമുക്കായുടെ ജീവിതത്തില്‍ തന്നെ...!

മാമുക്കോയ എ. ശ്രീകുമാറിന്റെ ഒന്നാം രാംഗം എന്ന ചിത്രത്തിന്റെ ആവശ്യാര്‍ത്ഥം കണ്ണൂരില്‍ നിന്ന് പുറപ്പെട്ടു. വലിയ കുഴപ്പമൊന്നും കൂടാതെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റേഷനിലെത്തുകയും ചെയ്തു... റെയില്‍വെ സ്റേഷനില്‍ സ്വീകരിക്കാന്‍ ആരും വരാത്തതില്‍ വിഷമമൊന്നുമില്ലാത്തതുകൊണ്ട് പുള്ളി തീവണ്ടിയില്‍ നിന്നിറങ്ങി ഫ്ലൈ ഓവര്‍ കടന്ന് പ്രധാന പ്ലാറ്റ് ഫോമിലെത്തി...

അപ്പോഴതാ ഒരാള്‍ ഓടിക്കിതച്ച് വരുന്നു... ആദ്യം മനസ്സിലായില്ലെങ്കിലും ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവാണെന്ന് തോന്നിയപ്പോള്‍ മാമുക്കോയ തന്റെ പെട്ടി ആഗതനെ ഏല്പിച്ചു... ആഗതന്‍ കാണിച്ച വഴിയെ നടക്കാനും തുടങ്ങി... പക്ഷെ മാമുക്കോയയ്ക്ക് മുന്നില്‍ നടക്കുന്ന ആളുടെ മുഖം എത്ര ശ്രമിച്ചിട്ടും ഓര്‍മ്മ വരുന്നില്ല... ങ്ഹാ! സെറ്റിലെ തിരക്കിനിടയിലല്ലേ... എങ്ങനെ ഓര്‍മ്മ വരാന്‍... മാമുക്കോയ ആളെ മനസ്സിലാകാത്തതിന് ഉത്തരവും കണ്ടെത്തി.

മാമുക്കോയയെയും വഹിച്ചുകൊണ്ടുള്ള കാര്‍ ഏതൊക്കെയോ ഉള്‍നാട്ടിലൂടെ ഓടി അവസാനം ഷൂട്ടിംഗ് സ്ഥലത്തെത്തി. അത്രയൊന്നും അറിയപ്പെടാത്ത ആള്‍ക്കാര്‍. തന്നെ പരിചയമുള്ളവര്‍ മുന്നോട്ടുവന്ന് അഭിവാദ്യ ംചെയ്തെങ്കിലും മാമുക്കോയയ്ക്ക് ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും അസിസ്റന്റ് ഡയറക്ടര്‍ വന്ന് റെഡിയാകാന്‍ അഭ്യര്‍ത്ഥിച്ചതോടെ മാമുക്കോയയുടെ ചിന്തകള്‍ മുറിഞ്ഞു.

സംവിധായകന്‍ പുതുമുഖമാണ്. മാമുക്കോയയെ കണ്ടപ്പോള്‍ സംവിധായകന്‍ ആകെ അത്ഭുതപരതന്ത്രനായി. ഈ പാവപ്പെട്ടവന്റെ ചിത്രത്തില്‍ മാമുക്കോയയെപ്പോലുള്ളഒരാള്‍ അഭിനയിക്കാന്‍ എത്തുകയോ... സംവിധായകന്റെ മനസ്സ് തുള്ളിച്ചാടി... അപ്പോഴേക്കും മാമുക്കോയ റെഡിയായി വന്നു.

ഡയലോഗൊന്നുമില്ലാത്ത സീനാണ് മാമുക്കോയയ്ക്ക്... കട്ടിലില്‍ ഒരു പെണ്‍കുട്ടി കിടക്കുന്നു. അവളെ തഴുകി ആശ്വസിപ്പിക്കണം... അത്ര തന്നെ... ഓകെ പറഞ്ഞ് മാമുക്കോയ കട്ടിലിലേക്ക് തിരിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി... അവിടെ മുറിയുടെ ഒരൊഴിഞ്ഞകോണില്‍ അര്‍ദ്ധ നഗ്നയായ ഒരു പെണ്‍കുട്ടി... അവളുടെ നഗ്നമേനിയില്‍ തടവി ആശ്വസിപ്പിക്കാനാണ് മാമുക്കോയയെ ഏല്പിച്ചിരിക്കുന്നത്...!

കുറച്ചുകാലം സിനിമയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവത്താലാകാം മാമുക്കോയയ്ക്ക് പെട്ടെന്നുതന്നെ അപകടം പിടികിട്ടി. പിന്നെ ഒരു പാച്ചിലായിരുന്നു... തന്റെ സാധനങ്ങളും വലിച്ചെടുത്തുകൊണ്ട്... എങ്ങോട്ടെന്നറിയാതെ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X