ഇനി കൊച്ചുസൂപ്പറിനെ കുപ്പിയിലാക്കാം

By Staff

കറവ വറ്റിയ പശുക്കളെ പോലെയാണ് ചില തിരക്കഥാകൃത്തുക്കള്‍. പക്ഷേ പണ്ട് താന്‍ ചുരത്തിയ തിരക്കഥകള്‍ സൂപ്പര്‍ഹിറ്റുകളായതിന്റെ ഓര്‍മകള്‍ അയവിറക്കി കിടക്കുന്ന അവര്‍ ഇപ്പോള്‍ പുതുതായൊന്നും ചുരത്താനാവാത്ത നിസ്സഹായവസ്ഥയാണുള്ളതെന്ന് സമ്മതിക്കാനേ തയ്യാറല്ല. പണ്ട് ചുരത്തിയ തിരക്കഥകളിലെ വളിച്ചുകഴിഞ്ഞ നമ്പരുകള്‍ പിന്നെയും പിന്നെയും ചേര്‍ത്തുവച്ച് സൂപ്പര്‍ഹിറ്റ് ഫോര്‍മുല ഒപ്പിച്ചെടുക്കാന്‍ നിരന്തരമായ ശ്രമത്തിലാണ് അവര്‍.

പുതുതായൊരു നമ്പരും കൈയില്‍ നിന്നിടാനില്ലെന്ന് ബോധ്യമായാലും പിന്നെയും പിന്നെയും സിനിമ പിടിച്ചേയടങ്ങൂവെന്ന വാശിയെന്തിനെന്ന ചോദ്യത്തിന് മറ്റൊരു ചോദ്യം ഉത്തരമായുണ്ട് തിരക്കഥയും സംവിധാനവുമൊക്കെ ചെയ്തു കിട്ടുന്ന ലക്ഷങ്ങള്‍ വേണ്ടെന്നുവയ്ക്കുന്നതെങ്ങനെ? നിര്‍മാതാവ് നാമാവശേഷനായാലും നമ്മുടെ പോക്കറ്റില്‍ ലക്ഷങ്ങള്‍ വന്നുവീണുകൊണ്ടിരിക്കണം.

ചന്ദ്രോത്സവം പൊളിച്ചടുക്കി റോക്ക് എന്‍ റോളുണ്ടാക്കി. രാമായണം പൊളിച്ചടുക്കി പ്രജാപതി തട്ടിക്കൂട്ടിയെടുത്തു. കോട്ടയം കുഞ്ഞച്ചനെ മനസില്‍ ധ്യാനിച്ച് ജോഷിയുടെ തന്നെ സംഘം പത്താവര്‍ത്തി വീണ്ടും കണ്ട് നസ്രാണി എന്നൊരു പടപ്പും വഴിയേ വന്നു. എല്ലാം മൂക്കും കുത്തി വീണു. സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഒരു വീഴ്ചയുടെ പൊടി തട്ടാന്‍ അടുത്ത പടം വഴിയേ വരും. അവരെ മണ്ടന്‍മാരാക്കാന്‍ എളുപ്പവുമാണ്. പാരീസില്‍ നിന്ന് വരുന്ന അതിപ്രശസ്തനായ ഡ്രമ്മര്‍, കേരളത്തെ തന്നെ കിടുക്കുന്ന

അച്ചായന്‍ എന്നൊക്കെ വച്ചു കാച്ചിയാല്‍ അവര്‍ വീഴും. ഡേറ്റും തരും. പടം പൊട്ടുമ്പോഴാണ് പറഞ്ഞതിലൊന്നും കഴമ്പില്ലെന്ന് അവരറിയുക. അപ്പോഴേക്കും അവര്‍ പുതിയ സിനിമകളുടെ തിരക്കിലാവും. പക്ഷേ ആദ്യരണ്ടു സൂപ്പറുകളെയും ഇനിയടുത്തൊന്നും സമീപിക്കാനാവുമെന്ന് തോന്നുന്നില്ല. പുതിയ ചിത്രത്തിന് ഡേറ്റും ചോദിച്ചുവന്നാല്‍ റോക്ക് എന്‍ റോള്‍ തുള്ളി മൂക്കും കുത്തി വീണ സൂപ്പറിന്റെ കാലുമടക്കിയടി ഇനി നമ്മുടെ നെഞ്ചത്താവും. മറ്റേ സൂപ്പറിന്റെ വായില്‍ നിന്നും നസ്രാണി ഭാഷയില്‍ തന്നെ വയറു നിറയെ കിട്ടിയെന്നും വരും.

അതുകൊണ്ടാണ് മുമ്പൊരു പടത്തില്‍ നായകനാക്കിയ കൊച്ചുസൂപ്പറിനെ സമീപിച്ചത്. പുള്ളിയാണെങ്കില്‍ എങ്ങനെയും ആക്ഷന്‍ ഹീറോയാവണമെന്നും പറഞ്ഞിരിക്കുകയാണ്. പണ്ടെഴുതിയതൊക്കെ ഒന്നു നടു നിവര്‍ത്തിയെടുത്ത് ഉശിരന്‍ ചില ഡയലോഗുകളൊക്കെ പുള്ളിയുടെ വായില്‍ വച്ചു കൊടുക്കാം. ഡിസ്കഷന്‍ പുരോഗമിക്കുകയാണ്. ഏഴാം തമ്പുരാന്‍ എന്നോ മറ്റോ ആവാം പേര്. അല്ലെങ്കിലും പേരിലെന്തിരിക്കുന്നു, കൈയില്‍ കിട്ടുന്ന പണത്തിലാണ് എല്ലാമിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X