»   » 1 കിസ്സിന് 2 സിനിമ; അമൂല്യ ചുംബനവിവാദത്തില്‍

1 കിസ്സിന് 2 സിനിമ; അമൂല്യ ചുംബനവിവാദത്തില്‍

Posted By:
Subscribe to Filmibeat Malayalam
കന്നഡയിലെ യുവനടി അമൂല്യ ചുംബനവിവാദത്തില്‍. സംവിധായകന്‍ രത്‌നജത്തെ അമൂല്യ ചുംബിക്കുന്ന പതിനാലു ചിത്രങ്ങളും ഇരുവരും 'അടുത്തിടപഴകുന്ന' ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയും പുറത്തുവന്നതോടെ നടിയ്ക്ക് നാട്ടിലിറങ്ങി നടക്കാനാവാത്ത അവസ്ഥയിലാണ്.

കൗമാരക്കാരിയായ നടിയുടെ ചുംബനചിത്രങ്ങള്‍ ഇപ്പോള്‍ ചൂടപ്പം പോലെയാണ് പ്രചരിയ്ക്കുന്നത്. ഒരു ചുംബനത്തിന് രണ്ട് സിനിമയെന്ന സംവിധായകന്റെ ഓഫറില്‍ വീണതാണ് നടിയ്ക്ക വിനയായതെന്നാണ് പരദൂഷണക്കാര്‍ പറയുന്നത്..

കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. രത്‌നജത്തിന്റെ പുതിയ ചിത്രമായ പെര്‍മിഷനിനെ നായികയായി അഭിനയച്ചുവരികയാണ് രണ്ടാം വര്‍ഷ പ്രീ യുസി വിദ്യാര്‍ത്ഥിനിയായ അമൂല്യ. അമൂല്യയുടെ അഭിനയവും സൗന്ദര്യവും തലയ്ക്ക് പിടിച്ച സംവിധായകന് നടിയെ ഒന്ന് ചുംബിയ്ക്കണമെന്ന് മോഹമുദിച്ചു. ഒരുപാലമിട്ടാല്‍ അങ്ങോട്ടും വേണമല്ലോ, ചുംബനത്തിന് പകരം തന്റെ അടുത്ത രണ്ട് സിനിമകളിലും അമൂല്യയെ നായികയാക്കാമെന്ന ഓഫര്‍ രത്‌നജന്‍ നല്‍കി.

വെറുമൊരു ചുംബനത്തിന് പകരം രണ്ട് സിനിമയെന്ന കിടിലന്‍ ഓഫറില്‍ വീണ നടി രത്‌നജന്‍ ഒരു ചൂടന്‍ ചുംബനം തന്നെ സമ്മാനിച്ചു. എന്നാല്‍ അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് ചുംബനം മാത്രമല്ല, തനിയ്ക്ക് അമൂല്യമായത് പലതും അമൂല്യ രത്‌നജന് സമ്മാനിച്ചുവത്രേ. കുറ്റം പറയരുതല്ലോ, നല്ലൊരു സംവിധായകനായത് കൊണ്ട് സംഭവമെല്ലാം രത്‌നജന്‍ ക്യാമറയില്‍ സുന്ദരമായി പകര്‍ത്തിവെയ്ക്കുകയും ചെയ്തു.

ഇനിയാണ് കഥയിലെ വില്ലന്‍മാര്‍ രംഗപ്രവേശം ചെയ്യുന്നത്. ഇരുവരുടെയും കഷ്ടകാലത്തിന് ചുംബനചിത്രങ്ങളും വീഡിയോയും ഒപ്പിയെടുത്ത മൊബൈല്‍ രത്‌നജന്റെ കൈയ്യില്‍ നിന്ന് എങ്ങനെയോ മിസ്സായി.

മൊബൈല്‍ കിട്ടിയ വില്ലന്‍മാര്‍ സംവിധായകനെ വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്തു. ഒരു കോടി കിട്ടിയില്ലെങ്കില്‍ സംഭവം പൊതുജനമധ്യത്തില്‍ റിലീസ് ചെയ്യുമെന്നായിരുന്നു വിരുതന്‍മാരുടെ ഭീഷണി. ചുംബത്തിന് അത്ര വലിയ മൂല്യമൊന്നും ഇല്ലെന്ന് മനസ്സിലാക്കിയ സംവിധായകന്‍ ബ്ലാക്ക് മെയിലിന് വഴങ്ങിയില്ല. സാധാരണയായി സിനിമയില്‍ നായകന്‍മാരാണ് ജയിക്കാറുള്ളതെങ്കിലും ഇവിടെ വില്ലന്‍മാരാണ് ജയിച്ചത്. സംഭവം അവര്‍ ചൂടോടെ റിലീസ് ചെയ്തു. അങ്ങനെ സംഭവം നാട്ടുകാര്‍ക്ക് മുമ്പിലെത്തി.

പതിവ് പോലെ ചിത്രങ്ങള്‍ വ്യാജമാണെന്ന് പറഞ്ഞു സംവിധായകനും നടിയും രംഗത്തെത്തിയിട്ടുണ്ട്. ചുംബനചിത്രങ്ങളെല്ലാം മോര്‍ഫിങിലൂടെ സൃഷ്ടിച്ചതെന്നാണ് താരവും താരമാതാവും പറയുന്നത്. നടിയുടെ ഉയര്‍ച്ചയില്‍ അസൂയ പൂണ്ട ആരോ ആണത്രേ ഇതിനൊക്കെ പിന്നില്‍. ഇപ്പോള്‍ വന്നത് വെറും സാമ്പിളാണെന്നും ഇനിയും പടങ്ങള്‍ പുറത്തുവരുമെന്നുമാണ് സാന്‍ഡല്‍വുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
അമൂല്യ ചുംബനവിവാദത്തില്‍-വീഡിയോ

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam