അസിനും മോഹന്‍ലാലും ഒന്നിയ്ക്കുന്നു?

By Nisha Bose

Asin
സത്യന്‍ അന്തിക്കാട് സിനിമാലോകത്തിന് സമ്മാനിച്ച നടിയാണ് അസിന്‍ തോട്ടുങ്കല്‍. മലയാളത്തില്‍ നിന്ന് നല്ല അവസരങ്ങള്‍ ലഭിയ്ക്കാതിരുന്നപ്പോള്‍ അസിന്‍ അന്യഭാഷാ ചിത്രങ്ങളിലേയ്ക്ക് ചേക്കേറി. തമിഴകം അസിനെ ഇരു കയ്യും നീട്ടി സ്വീകരിച്ചു.

തമിഴില്‍ ഒട്ടേറെ അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ അസിന് ലഭിച്ചു. ഗജനി എന്ന ചിത്രത്തിലൂടെ ബി ടൗണിലെത്തിയ നടിയ്ക്ക് അവിടേയും തിളങ്ങാനായി. എന്നാല്‍ വീണ്ടും ഒരു മലയാള ചിത്രത്തിലഭിനയിക്കണമെന്ന മോഹം ബാക്കിയായി. അടുത്തിടെ ഒരു അഭിമുഖത്തില്‍ തനിയ്ക്ക് മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുള്ളതായി അസിന്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ തമിഴകത്തെ സൂപ്പര്‍ സംവിധായകന്‍ ഷങ്കര്‍ മൂന്ന് ഭാഷകളിലായൊരുക്കുന്ന ചിത്രത്തിലെ നായികയാവാനുള്ള ക്ഷണം അസിനെ തേടിയെത്തിയിരിക്കുകയാണ്. ചിത്രത്തിലേയ്ക്ക് ആദ്യം കത്രീനയെ ആണ് പരിഗണിച്ചിരുന്നത്.

{19436}

പക്ഷേ തത്കാലം തെന്നിന്ത്യയിലേയ്ക്കില്ല എന്ന തീരുമാനത്തിലാണ് കത്രീന. ഇതാണ് അസിനെ സമീപിയ്ക്കാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത്.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ മലയാളം പതിപ്പില്‍ മോഹന്‍ലാലാവും നായകന്‍. തെലുങ്കില്‍ പ്രഭാസും തമിഴില്‍ കമലഹാസനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജാക്കിചാന്‍ അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X