ജോണും ബിപാഷയും കണ്ടാലും മിണ്ടില്ല

രണ്ടുപേരും ഒരേ ജിമ്മിലാണ് വ്യായാമം ചെയ്യാനെത്തുന്നത്. കഴിഞ്ഞ ദിവസം ഒരേസമയത്ത്് ബാന്ദ്രയിലെ ജിമ്മിലെത്തിയ ഇവര്‍ രണ്ടുപേരും തമ്മില്‍ കണ്ടിട്ടും മിണ്ടിയില്ലത്രേ. ഒരേസമയത്ത് ജിമ്മിലെത്തിയപ്പോള്‍ രണ്ടുപേരും തിരിച്ച് പോകാമെന്നാണത്രേ ആദ്യം വിചാരിച്ചത്.
എന്നാല്‍ പിന്നീട് തീരുമാനം മാറ്റി വ്യായാമം ചെയ്യുകയായിരുന്നു. രണ്ടുപേര്‍്ക്കും രണ്ട് ട്രെയിനര്‍മാരാണ്. അതിനാല്‍ത്തന്നെ ഒരു കൃത്യമായ അകലം പാലിച്ച് രണ്ടുപേരും അവരവരുടെ കാര്യങ്ങള്‍ ചെയ്തു.
ജിമ്മിലെ പതിവ് പരിശീലനങ്ങളെല്ലാം കഴിഞ്ഞ് രണ്ടുപേരും പുറത്തിറങ്ങിയതും ഒരുമിച്ചായിരുന്നു. തങ്ങളെക്കാത്ത് പുറത്തുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരെയും ആരാധകരെയും കണ്ട് ബിപാഷ ആദ്യം പകച്ചുപോയത്രേ. പക്ഷേ ഉടന്‍തന്നെ അവര്‍ വേഗത്തില്‍ കാറില്‍കയറിയിരുന്നു. എന്നാല്‍ ജോണ്‍ മാധ്യമപ്രവര്‍ത്തകരോടും ആരാധകരോടും സംസാരിക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ എട്ടുമാസമായി ഇവര്‍ സംസാരിക്കാറില്ലെന്നാണ് രണ്ടുപേരെയും അടുത്തറിയാവുന്നവര്‍ പറയുന്നത്. പൊതുചടങ്ങുകളില്‍പ്പോലും രണ്ടുപേരും ഒന്നിച്ചുവരരുതെന്നാണത്രേ ഇരുവരുടെയും മനസ്സില്‍.


Click it and Unblock the Notifications











