»   » ദീപിക സിദ്ദാര്‍ദ്ധിനെ ചുംബിച്ചെന്ന് !!

ദീപിക സിദ്ദാര്‍ദ്ധിനെ ചുംബിച്ചെന്ന് !!

Posted By:
Subscribe to Filmibeat Malayalam
Deepika Padukone and Siddharth
സിനിമയില്‍ ചുംബന സീനില്‍ അഭിനയിയ്ക്കാന്‍ തനിയ്ക്ക് മടിയൊന്നും ഇല്ലെന്ന് ദീപിക പദുകോണ്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ യഥാര്‍ത്ഥ ജീവിതത്തിലും തനിയ്ക്ക് ഇതില്‍ മടിയില്ലെന്ന ദീപിക തെളിയിച്ചിരിയ്ക്കുന്നു.
സ്വന്തം കാമുകന്‍ സിദ്ദാര്‍ദ്ധ് മല്യയെ സ്വന്തം കുടുംബത്തിന് മുമ്പില്‍ വച്ച് പരസ്യമായി ചുംബിച്ചാണ് ദീപിക ഇത് തെളിയിച്ചത്.

ഡന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ ദീപികയുടെ ജന്മദിനം ആഘോഷിയ്ക്കുന്നതിനിടയിലായിരുന്നു സംഭവം. പദുകോണ്‍ കുടുംബം പുതുവത്സരവും ദീപികയുടെ ജന്മദിനവും ആഘോഷിയ്ക്കാന്‍ തിരഞ്ഞെടുത്തത് ഇക്കുറി കോപ്പന്‍ ഹേഗനായിരുന്നു. അതിന് കാരണമുണ്ട്. ദീപിക അവിടെയാണ് ജനിച്ചത്. ദീപികയ്ക്ക് ഒരു വയസ്സ് ആവുന്നതിന് മുമ്പ് തന്നെ പദുകോണ്‍ ദമ്പതിമാര്‍ ഇന്ത്യയിലേയ്ക്ക് ചേക്കേറി.

പാര്‍ട്ടിയ്ക്കിടയില്‍ ദീപികയെയും കുടുംബത്തിനേയും അതിശയിപ്പിച്ചുകൊണ്ട് സിദ്ധാര്‍ദ്ധ് മല്യഎത്തി. ഈ മധുരതരമായ അതിശയിപ്പിയ്ക്കലിന് ദീപിക മറുപടി പറഞ്ഞത് ചുടു ചുംബനത്തിലൂടെയായിരുന്നു. കുടുംബത്തിന് മുമ്പില്‍ വച്ച് ദീപിക ചുംബിച്ചപ്പോള്‍ സിദ്ദാര്‍ദ്ധും ഒരു നിമിഷം ഞെട്ടിയിട്ടുണ്ടാവണം.

ഇരുവരും പിന്നെ കോപ്പന്‍ഹേഗന്‍ തെരുവില്‍ അടിച്ച് പൊളിച്ചെന്നാണ് വര്‍ത്തമാനം.

English summary
Deepika Padukone and family celebrating New Year's and Deepika's birthday in the Copenhagen, the actress' birthplace. Buzz is that Junior Mallya gave her the best birthday surprise by joining her and the Padukone family in Copenhagen. Deepika was so happy with this gesture that she didn't think twice before kissing her rumoured beau in front of her daddy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam