»   » ധോണിയ്‌ക്ക്‌ അത്താഴക്കൂട്ടിന്‌ ലക്ഷ്‌മി റായി

ധോണിയ്‌ക്ക്‌ അത്താഴക്കൂട്ടിന്‌ ലക്ഷ്‌മി റായി

Posted By:
Subscribe to Filmibeat Malayalam
Lakshmi Rai
ചെറിയൊരിടവേളയ്‌ക്ക്‌ ശേഷം കോളിവുഡിന്റെ ഗ്ലാമര്‍ ഡോള്‍ ലക്ഷ്‌മി റായി വീണ്ടും ഗോസിപ്പുകളുടെ പിച്ചില്‍. കഴിഞ്ഞയാഴ്‌ച ചെന്നൈയില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‌ അത്താഴക്കൂട്ടിന്‌ ലക്ഷ്‌മി റായി എത്തിയതാണ്‌ പാപ്പരാസികള്‍ക്ക്‌ വിരുന്നായത്‌.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം അനിശ്ചിതാവസ്ഥയില്‍ നില്‌ക്കെ ടീം സെലക്ഷനുമായി ബന്ധപ്പെട്ട്‌ ചെന്നൈയിലെത്തിയ ധോണി വന്‍തിരക്കുകള്‍ക്കിടെ ലക്ഷ്‌മി റായിയുമായി അത്താഴത്തിന്‌ സമയം കണ്ടെത്തിയതാണ്‌ പുതിയ ഗോസിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇടനല്‌കിയത്‌.

നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏക മലയാളി സാന്നിധ്യമായിരുന്ന ശ്രീശാന്തുമായി ലക്ഷ്‌മിയ്‌ക്ക്‌ ചില ചുറ്റിക്കളികള്‍ ഉണ്ടെന്ന്‌ വാര്‍ത്തകള്‍ പരന്നിരുന്നെങ്കിലും ശ്രീശാന്ത്‌ ടീമിന്‌ പുറത്തായതോടെ ആ ഗോസിപ്പുകളുടെ കാറ്റും പോയിരുന്നു. ടീമിന്‌ പുറത്തായവര്‍ക്ക്‌ പിന്നാലെ പോയിട്ട്‌ കാര്യമില്ലെന്ന്‌ താരത്തിന്‌ തോന്നിക്കാണും. എന്തായാലും ശ്രീശാന്തിനെ കൈവിട്ട താരം പിന്നെ നോട്ടമിട്ടത്‌ ധോണിയെയാണെന്ന്‌ വ്യക്തം.

ധോണിയുമായുള്ള അത്താഴ വിരുന്നിനെക്കുറിച്ച്‌ തിരക്കിയപ്പോള്‍ റായി പറഞ്ഞതിങ്ങനെയായിരുന്നു
ഞാനും ധോണിയും നല്ല സുഹൃത്തുക്കളാണ്‌. ഞങ്ങള്‍ ഇടയ്‌ക്കിടെ കാണാറുണ്ട്‌ അതിനപ്പുറം ഒന്നുമില്ല.(?) ചെന്നൈയില്‍ ധോണിയെത്തിയപ്പോള്‍ പോയി കണ്ടു. ഒരുമിച്ച്‌ ഭക്ഷണം കഴിച്ചു. അതും കനത്ത സുരക്ഷയില്‍.

ധോണി നായകത്വം വഹിയ്‌ക്കുന്ന ചെന്നൈ സൂപ്പര്‍ കിംങ്‌സിന്റെ ചിയര്‍ ലീഡറായി ലക്ഷ്‌മി എത്തിയതോടെയാണ്‌ ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്‌. ഇതിന്‌ ശേഷം ഇരുവരെയും പലയിടങ്ങളിലും കണ്ടതായി വാര്‍ത്തകളുണ്ടായിരുന്നു. എന്തായിലും ഇരുവരും ഒരുമിച്ചുള്ള അത്താഴ വിരുന്ന്‌ എന്തിന്റെയെങ്കിലും സൂചനയാണോയെന്ന അന്വേഷണത്തിലാണിപ്പോള്‍ കോളിവുഡ്‌..

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam