ഇമ്രാന്‍-മിനിഷ: ബോളിവുഡിലെ പുതിയ ചൂടന്‍ പ്രണയം
കിഡ്നാപ്പിലെ ഇഴുകി ചേര്ന്നുള്ള അഭിനയം കണ്ടപ്പോഴേ ബോളിവുഡിലെ പാപ്പരാസികള് ഒരു പ്രണയകഥയ്ക്കുള്ള ചികയല് ആരംഭിച്ചിരുന്നു.
ജാനേ തൂ... ഫെയിം ഇമ്രാനും ബോളിവുഡിലെ പുതിയ ഗ്ലാമര് റാണി മിനിഷയും തമ്മില് വല്ലതും ഉണ്ടോയെന്നാണ് അവര് കാത്തിരുന്നത്.
എന്തായാലും ഏറെ കാത്തിരിയ്ക്കേണ്ടി വന്നില്ല, താരങ്ങള് തന്നെ നല്ലൊരു ഗോസിപ്പിന് വേണ്ടിയുള്ള വക ഒപ്പിച്ചു കൊടുത്തതോടെ പാപ്പരാസികള് ഇപ്പോള് വലിയ സന്തോഷത്തിലാണ്.
ദീപാവലി ഇരുവരും കൂടി അടിച്ചുപൊളിച്ചാഘോഷിച്ചതോടെയാണ് ബോളിവുഡിലെ ഏറ്റവും പുതിയ പ്രണയകഥ നാട്ടില് പാട്ടായത്.
ഇരുവരും ഒരേ കാറില് ചുറ്റിയടിച്ചതും റെസ്റ്റോറന്റില് വച്ചുള്ള കണ്ടുമുട്ടലും ഒക്കെ ഒരു പ്രണയം ഇതള് വിടരുന്നതിന്റെ സൂചനകളാണെന്ന് പാപ്പരാസി കൂട്ടങ്ങള് സാക്ഷ്യപ്പെടുത്തുന്നു.
കിഡ്നാപ് ബോക്സ് ഓഫീസില് വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിലും അമീറിന്റെ ഈ മരുമകന് ബോളിവുഡ് കീഴടക്കുമെന്ന് തന്നെയാണ് പ്രവചനം. ഡെല്ഹി ബെല്ലിയാണ് ഇമ്രാന്റേതായി തിയേറ്ററുകളിലെത്താനിരിക്കുന്ന പുതിയ ചിത്രം.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications