സല്‍മാന്‍-കത്രീന വിവാഹം ഉടന്‍
അവസാനം തട്ടിയും മുട്ടിയും നീങ്ങിയ ഒരു ബോളിവുഡ് പ്രണയം കൂടി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. പറഞ്ഞുവരുന്നത് മറ്റാരുടെയും കാര്യമല്ല സല്‍മാന്‍ ഖാന്റെയും കത്രീന കെയ്‌ഫിന്റെയും തന്നെ.
ഇരുവരും അവസാനം എത്രയും പെട്ടന്ന് വിവാഹിതരാകാന്‍ തീരുമാനിച്ചുകഴിഞ്ഞുവെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. പ്രണയം തുടങ്ങിയ കാലത്തുതന്നെ ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളും തുടങ്ങിയിരുന്നു. കത്രീനയ്‌ക്കാകട്ടെ ഇപ്പോള്‍ കരിയറിന്റെ ഏറ്റവും നല്ല കാലമാണ്. സല്‍മാനാണെങ്കില്‍ മൂക്കത്ത് ശുണ്ഠിയും വച്ചുനടക്കുന്നയാളും.
കത്രീന തന്നെ അനുസരിക്കുന്നില്ലെന്നും വകവെയ്‌ക്കുന്നില്ലെന്നും തുടങ്ങി ഒട്ടേറെ പരാതികള്‍ സല്‍മാനുണ്ടായിരുന്നു.ഒരിടയ്‌ക്ക് കത്രീനയെ വേണ്ടെന്ന് വയ്‌ക്കാന്‍ പോകുന്നുവെന്നുവരെ വാര്‍ത്തകള്‍വന്നു. ഒരിക്കല്‍ കത്രീനയ്‌ക്ക് സല്‍മാനോട് മുഖമടച്ച് അടിയും കിട്ടി.
എന്തായാലും ഇപ്പോള്‍ പ്രശ്‌നങ്ങളൊക്കെ അവസാനിക്കാന്‍ പോകുന്നു. നാല്‍പതു കഴിഞ്ഞ സല്‍മാന്‍ കത്രീനയെ കെട്ടുന്നു. ഇപ്പോള്‍ രണ്ടുപേരും ചേര്‍ന്ന് വിവാഹത്തിന് പറ്റിയ ഒരു തിയ്യതി തിരഞ്ഞുകൊണ്ടിരിക്കുകയാണത്രേ. വലിയ ആര്‍ഭാഢമൊന്നുമില്ലാതെ വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം വിളിച്ചാണ് വിവാഹം നടത്തുകയെന്നും കേള്‍ക്കുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications