»   » മൊണികങ്കണയ്ക്ക് ആദിത്യ റോയോട് പ്രേമം

മൊണികങ്കണയ്ക്ക് ആദിത്യ റോയോട് പ്രേമം

Subscribe to Filmibeat Malayalam
Monikangana Dutta
നടിയും മോഡലുമായ മൊണികങ്കണ നടന്‍ ആദിത്യ റോയുമായി ഡേറ്റിംഗിലാണെന്നാണ് ബോളിവുഡിലെ കൊച്ചു വര്‍ത്തമാനം. ഗുസാരിഷിന്റെ സെറ്റില്‍ വച്ചാണത്രെ ഇവരുടെ ഇടയില്‍ പ്രേമം മൊട്ടിട്ടത്.

സഞ്ജയ് ലീല ബന്‍സാലിയുടെ ആ ചിത്രം തീരും മുമ്പ് തന്നെ ഇരുവരും തമ്മില്‍ പിരിയാനാവാത്ത ബന്ധം വളര്‍ന്ന് കഴിഞ്ഞു. ഈ വാര്‍ത്ത പരക്കുമ്പോള്‍ അതിനെ പാടെ നിഷേധിയ്ക്കുകയാണ് ഇരുവരും. മൊണികങ്കണ നല്ല സുഹൃത്ത് മാത്രമാണെന്നാണ് ആദിത്യ പറയുന്നത്. സെറ്റിലുള്ളവരും താനും മൊണി കങ്കണയുമായി പ്രേമത്തിലാണെന്ന് പറയുന്നുണ്ട്. പക്ഷേ അതില്‍ ഒരു സത്യവുമില്ലെന്ന വീണ്ടും വീണ്ടും ആണയിട്ട് പറയുകയാണ് ആദിത്യ.

ഇത് വെറും പ്രചാരണ തന്ത്രം മാത്രമാണെന്ന പറയുന്നവരും ചുരുക്കമല്ല. എന്തായാലും കാര്യം എന്തെന്ന് അറിയാന്‍ കാത്തിരിയ്ക്കേണ്ടതുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam