»   » കല്യാണം വേണമെന്ന് കത്രീന; പറ്റില്ലെന്ന് രണ്‍ബീര്‍

കല്യാണം വേണമെന്ന് കത്രീന; പറ്റില്ലെന്ന് രണ്‍ബീര്‍

Posted By:
Subscribe to Filmibeat Malayalam
Katrina Kaif and Ranbir
സല്‍മാനുമായി പിരിഞ്ഞ് രണ്‍ബീറിനൊപ്പം ചേര്‍ന്ന കത്രീന കെയ്ഫ് ആ ബന്ധവും ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനുള്ളില്‍ വിവാഹം നടത്തണമെന്ന് ആവശ്യം രണ്‍ബീര്‍ നിരസിച്ചതോടെയാണത്രേ കത്രീന ബന്ധം വേണ്ടെന്നുവച്ചത്.

നേരത്തേ കത്രീനയും രണ്‍ബീറും തമ്മിലുള്ള രഹസ്യ സമാഗമങ്ങളും വിമാനയാത്രയിലെ പ്രണയകേളികളുമെല്ലാം ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതും അവസാനിച്ചുവെന്നാണ് സൂചന. രണ്‍ബീറിന് നര്‍ഗീസ് ഫഖ്രിയുമായുള്ള ബന്ധമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം പിന്നിലെന്നാണ് കേള്‍ക്കുന്നത്.

കഴിഞ്ഞ കുറച്ചുനാളുകളാണ് രണ്‍ബീറും നര്‍ഗീസുമാണ് ഗോസിപ്പ് കോളങ്ങളിലെ താരങ്ങള്‍. രണ്‍ബീറും കത്രീനയും തമ്മിലുള്ള ബന്ധം പാട്ടായിരുന്നുവെങ്കിലും രണ്ടുപേരും ഇതിനെക്കുറിച്ച് ഒന്നും പറയാന്‍ തയ്യാറായിരുന്നില്ല.

ഇപ്പോള്‍ പരസ്യമാക്കും മുമ്പുതന്നെ പരാജയപ്പെട്ട നിലയിലായിരിക്കുകയാണ് ഇവരുടെ ബന്ധമെന്ന് പാപ്പരാസികള്‍ പറയുന്നു. നര്‍ഗീസിനെക്കിട്ടിയതോടെ രണ്‍ബീര്‍ കത്രീനയെ ഏതാണ്ട് തഴഞ്ഞ നിലയില്‍ ആയിരുന്നുവത്രേ.

കത്രീനയുടെ ഫോണ്‍ കോളുകള്‍ പോലും രണ്‍ബീര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. രണ്ടുപേരും കുടുംബാംഗങ്ങളെ ചെന്നുകാണുകയും മറ്റും ചെയ്തശേഷമാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത്.

English summary
A heartbreaking news is making round all over that Katrina Kaif and Ranbir Kapoor are no longer a couple. According to the reports, the reason behind their break off is Ranbir’s co-star in his upcoming movie Rockstar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam