സെയ്‌ഫ്‌ കരീനയെ രഹസ്യമായി വിവാഹംചെയ്‌തെന്ന്‌ വാര്‍ത്ത
ബോളിവുഡ്: ഇണക്കുരുവികളായ സെയ്ഫ് അലി ഖാനും കരീന കപൂറും വീണ്ടും വാര്ത്തകളില് നിറയുന്നു. സെയ്ഫും കരീനയും രഹസ്യമായി വിവാഹംചെയ്തുവെന്നാണ് പുതിയ വാര്ത്തകള്.
കഴിഞ്ഞയാഴ്ച അവസാനമാണ് ഇരുവരും വിവാഹിതരായതെന്നാണ് വാര്ത്തയില്പ്പറയുന്നത്. എന്നാല് ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നും ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കഴഞ്ഞയാഴ്ചയെല്ലാം നല്ല തിരക്കിലായിരുന്നുവെന്നുമാണ് കരീന ഇക്കാര്യം അന്വേഷിക്കുന്ന സുഹൃത്തുക്കള്ക്കൊക്കെ മറുപടി നല്കുന്നത്.
മാത്രമല്ല ഈ സമയത്ത് സെയ്ഫ് കൊല്ക്കത്തയില് ഉണ്ടായിരുന്നുവെന്നും കരീന പറയുന്നു. ഇതിന് മുമ്പും ഇരുവരും വിവാഹിതരായെന്ന രീതിയില് വാര്ത്ത വന്നിരുന്നുവെങ്കിലും പിന്നീട് അതില് കഴമ്പൊന്നുമില്ലെന്ന് വ്യക്തമാവുകയായിരുന്നു.
വിവാഹക്കാര്യം എത്രയും വേഗം തീരുമാനിക്കണമെന്നാണത്രേ ഇപ്പോഴും സെയ്ഫിന്റെ നിലപാട്. എന്നാല് കരിയറിന്റെ നല്ലകാലമായതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് കരീന ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. എന്തായാലും ഉടന്തന്നെ വിവാഹമുണ്ടാകുമെന്നാണ് സൂചന.
ഇതിനിടെ സെയ്ഫിന്റെ കുടുംബം കരീനയെ അവരുടെ നാടായ പട്ടൗഡി (ഹരിയാന)യിലേയ്ക്ക് ക്ഷണിച്ചിരുന്നു. പരമ്പരാഗത കുടുംബസംഗമത്തോടനുബന്ധിച്ചായിരുന്നു സെയ്ഫിന്റെ മാതാപിതാക്കളുടെ ക്ഷണം. വിരുന്നില് സെയ്ഫിനൊപ്പം കരീനയും പങ്കെടുത്തിരുന്നു.
ഇതിനിടെ ഒരു പരിപാടിയില് സെയ്ഫിനോട് വിവാഹക്കാര്യം ചോദിച്ചപ്പോള് മാധ്യമങ്ങള് പലപ്പോഴായി ഞങ്ങളുടെ വിവാഹം നടത്തിയെന്നായിരുന്നു സെയ്ഫിന്റെ മറുപടി. വിവാഹം ഉടന് ഉണ്ടാകുമെന്നും അതൊരു ഗംഭീര പരിപാടിയായി നടത്തണമെന്നുമാണ് തങ്ങളുടെ ആഗ്രഹമെന്നും സെയ്ഫ് വ്യക്തമാക്കിയിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്
കരീന
കരീന കപൂര് ചിത്രങ്ങള്


Click it and Unblock the Notifications