സെയ്ഫിന് പ്രായം കൂടുതലാണെന്ന് കരീനയുടെ അമ്മ
ഇപ്പോള്‍ ബോളിവുഡിലെ ഏറ്റവും ഹോട്ടസ്‌റ്റായ കമിതാക്കള്‍ കരീന കപൂറും സെയ്‌ഫ് അലിഖാനുമാണ്. ഇവര്‍ എവിടെച്ചെന്നാലും എന്തുപറഞ്ഞാലും അത് വാര്‍ത്തയാകുന്ന അവസ്ഥയാണിപ്പോള്‍.
സിനിമാ ലോകം ഇവരുടെ പ്രണയം ആഘോഷിക്കുകയാണെങ്കിലും ഇരുവരുടെയും വീട്ടുകാര്‍ ഇതേവരെ ഈ ബന്ധത്തിന് പച്ചക്കൊടി കാണിച്ചിട്ടില്ല. കരീന സെയ്‌ഫുമായി പ്രണയിച്ച് നടക്കുന്നത് അമ്മ ബബിതയ്‌ക്ക് ഒട്ടും ഇഷ്ടമല്ലത്രേ.
സെയ്‌ഫിന് മുപ്പത്തിയേഴ് വയസ്സുണ്ടെന്നും ഇതുവച്ചുനോക്കുമ്പോള്‍ കരീനയുടേത് തീരെ ചെറിയ പ്രായമാണെ്‌നുമാണത്രേ ബബിത പറയുന്നത്. മാത്രമല്ല മുന്‍ ഭാര്യ അമൃതസിംഗില്‍ സെയ്‌ഫിന് രണ്ട് കുട്ടികളുമുണ്ട്. ഏതൊരമ്മയേയും പോലെ രണ്ടു കുട്ടികളുടെ അച്ഛനായ ഒരു പുരുഷനെ മകള്‍ വിവാഹം ചെയ്യുന്നത് ബബിതയ്‌ക്കും ഇഷ്ടമല്ല.
എന്നാല്‍ ഈയിടെ ഒന്നിലേറെതവണ സെയ്‌ഫിനെക്കണ്ടിട്ടും ബബിത ഈ അനിഷ്ടമൊന്നും മകളുടെ കാമുകനോട് കാണിച്ചിട്ടില്ലത്രേ. പക്ഷേ മകളുടെ മനസ്സുമാറ്റാനായി ഈ അമ്മ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ടെന്നാണ് സൂചന, മകളാകട്ടെ യാതൊരു അനക്കവുമില്ലാതെ മുന്നോട്ടുപോവുകയും ചെയ്യുന്നു.
കരീനയുടെയും സെയ്‌ഫിന്റെയും ബന്ധത്തിന്റെ ഭാവിയെന്താണെന്നറിയാന്‍ ഇവര്‍ ഇടക്കിടെ ജ്യോത്സന്മാരെ കാണുകയാണെന്നും വാര്‍ത്തകളുണ്ട്. പക്ഷേ മുമ്പ് ഇങ്ങനെയൊന്നുമായിരുന്നില്ലകാര്യങ്ങള്‍. ഷാഹിദ് കപൂറുമായുള്ള കരീനയുടെ ബന്ധം അമ്മ ബബിതയ്‌ക്കും അച്ഛന്‍ രണ്‍ധീര്‍ കപൂറിനും നന്നേ ഇഷ്ടമായിരുന്നു.
അതിനെ അവര്‍ ഒരിക്കലും എതിര്‍ത്തിരുന്നുമില്ല. മാത്രമല്ല ഷാഹിദ്‌് ഇവര്‍ രണ്ടുപേരുമായി നല്ല ബന്ധം പുലര്‍ത്തുകയും ചെയ്‌തിരുന്നു. ആദ്യത്തെ ഈ എതിര്‍പ്പും ഇഷ്ടക്കേടുമൊക്കെ മാറി അച്ഛനും അമ്മയും സെയ്‌ഫുമായുള്ള കല്യാണത്തിന് സമ്മതിയ്‌ക്കുമെന്ന വിശ്വാസത്തിലാണ് കരീന.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications