വിനയന്റെ പുതിയ ചിത്രവും മോഷണം!
വിനയന്റെ പുതിയ ചിത്രവും മോഷണം!
വിശ്രമമോ ഇടവേളയോ ഇല്ലാതെയാണ് വിനയന്‍ സിനിമകള്‍ ചെയ്യുന്നത്. ചെയ്യുന്ന സിനിമകളെല്ലാം വിനയന്‍ ഹിറ്റാക്കുകയും ചെയ്യും.
പക്ഷേ ഓരോ ചിത്രം ചെയ്യുമ്പോഴും ചിത്രത്തിന്റെ കഥ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി ആരെങ്കിലും രംഗത്തെത്തുന്നത് പതിവാണ്. വിനയന്റെ അടുത്ത ചിത്രമായ ഉരിയാടാ പെണ്ണിന് ഊമപയ്യന്റെ കഥയും മോഷണമാണത്രെ!
തിരക്കഥാകൃത്തും ടിവി പ്രൊഡ്യൂസറുമായ സത്യനാഥാണ് വിനയന്റെ ഒരു മോഷണക്കഥ കൂടി പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സൊള്ളാമലെ എന്ന തമിഴ്ചിത്രത്തിന്റെ കഥയാണ് വിനയന്റെ പുതിയ ചിത്രത്തിന്റേതെന്നാണ് സത്യനാഥ് പറയുന്നത്.
വിനയന്‍ ഹിറ്റുകള്‍ക്ക് തുടക്കമിട്ട ആകാശഗംഗ തന്നെ മോഷ്ടിച്ചതാണെന്ന ആരോപണമുണ്ടായിരുന്നു. തിരക്കഥാകൃത്തായ ബെന്നി പി. നായരമ്പലമാണ് ആകാശഗംഗ താനെഴുതിയ കഥയാണെന്ന് അവകാശപ്പെട്ടത്. വിനയന്‍ പറയുന്നതാകട്ടെ കുട്ടിയായിരുന്നപ്പോള്‍ തന്റെ മുത്തശി പറഞ്ഞുതന്ന കഥയാണ് താന്‍ സിനിമയാക്കിയതെന്നും!
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയെ ചുറ്റിപ്പറ്റിയും ഇത്തരമൊരു മോഷണവിവാദമുണ്ടായി. അന്ധഗായകനെ കുറിച്ചുള്ള കഥ തന്റേതാണെന്നും താനീ കഥ കലാഭവന്‍ മണിയോട് പറഞ്ഞിരുന്നുവെന്നും മണി തന്നെ വഞ്ചിക്കുകയായിരുന്നുവെന്നുമായിരുന്നു കഥാകൃത്തും സിനിമാ പ്രവര്‍ത്തകനുമായ ശരത്ചന്ദ്രന്‍ വയനാടിന്റെ ആരോപണം. മാധ്യമങ്ങളില്‍ ഈ ആരോപണം ഒരു വിവാദത്തിന് വഴിവെക്കുകയും ചെയ്തു.
വിനയന്‍ കഥകള്‍ മോഷ്ടിക്കുകയണെന്ന ആരോപണങ്ങള്‍ ശരിയായിരുന്നാലും തെറ്റായാലും ഒന്നു ശരിയാണ്, വിനയന്‍ ഈ കഥകള്‍ കൊണ്ട് ഹിറ്റുകള്‍ തീര്‍ക്കുന്നു. ഒന്നാം കിട സംവിധായകരുടെ ചിത്രങ്ങള്‍ പോലും എട്ടുനിലയില്‍ പൊട്ടുമ്പോള്‍ വിനയന്‍ ചിത്രങ്ങള്‍ സിനിമാ വിപണിയില്‍ വിജയം കൊയ്യുന്നു.


Click it and Unblock the Notifications