നീലയില്‍ പച്ചപ്പു തേടുന്ന സര്‍ക്കാര്‍ സ്ഥാപനം
മലയാള സിനിമാ രംഗം ആകെ പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് ഷക്കീലയുടെ കിന്നാരത്തുമ്പികള്‍ പ്രദര്‍ശനത്തിനെത്തിയത്. നീലച്ചിത്ര രംഗത്ത് പുതിയ പാതകള്‍ വെട്ടിത്തുറക്കാന്‍ സഹായിച്ച ഈ ചിത്രം ഷക്കീലയെ സൂപ്പര്‍ നായികയാക്കി.
സിനിമാ മാസികകളും മറ്റും ഷക്കീലയുടെ പിന്നാലെ പാഞ്ഞു. മിക്കവാറും മാസികകള്‍ ഓണപ്പതിപ്പില്‍ ഷക്കീലയുടെ ഓണം വരെ പ്രസിദ്ധീകരിക്കുകയും ചെയ്തു.
സിനിമയെ മാത്രം അവലംബിച്ച് ജീവിതം കഴിയുന്നവര്‍ നടീനടന്മാരും സംവിധായകരും ടെക്നിഷ്യന്മാരും മാത്രമല്ലല്ലോ... സിനിമ മാസികകളുടെയും നിലനില്പ് അതിനെ ആസ്പദമാക്കിത്തന്നെയായതിനാല്‍ കാലത്തിനനുസരിച്ച് കോലം കെട്ടുകയല്ലാതെ എന്തു ചെയ്യാന്‍...
ഇപ്പോള്‍ കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള ചിത്രാഞ്ജലി സ്റുഡിയോവിലും മലയാള സിനിമയുടെ പ്രതിസന്ധി തെല്ലും ഏശിയിട്ടില്ലത്രെ. കാര്യമായി ചിത്രങ്ങളൊന്നും പുറത്തിറങ്ങുന്നില്ലെങ്കിലും സ്റുഡിയോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു പോലും...! അവിടത്തെ ജീവനക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും സമയമില്ലെന്നു പറഞ്ഞാല്‍ അതൊട്ട് അതിശയോക്തിയുമാകില്ലത്രെ.
എന്താണ് കാരണം..? കിന്നാരത്തുമ്പികള്‍ക്കു ശേഷം വന്ന നീലച്ചിത്രങ്ങളായ തങ്കത്തോണി, എണ്ണത്തോണി തുടങ്ങി ഏഴോളം ചിത്രങ്ങളുടെ പണികള്‍ ഈ സ്റുഡിയോവിലാണത്രെ നടന്നത്. ഡബിംഗും മറ്റു സാങ്കേതിക പ്രവര്‍ത്തനവും മാത്രമല്ല ചില ചിത്രങ്ങളുടെ ചിത്രീകരണം പോലും സ്റുഡിയോ കോംപ്ലക്സില്‍ നടന്നെന്നും നടക്കുന്നുണ്ടെന്നുമാണ് കേള്‍വി.
എന്തായാലും നീല തരംഗത്തില്‍ അല്പം കാശുണ്ടാക്കുന്ന കോര്‍പ്പറേഷന്റെ ആദ്യ സ്ഥാപനമൊന്നുമല്ലത്രെ ചിത്രാഞ്ജലി. തിരുവനന്തപുരത്ത് ഏ ചിത്രങ്ങളുടെ കച്ചവടസാധ്യത ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ തന്നെ തീയേറ്ററുകളാണെന്ന് നേരത്തെതന്നെ പരസ്യമാണത്രെ.


Click it and Unblock the Notifications











