വിനയന് മോഷണം ഒരു കല

By Staff

വിനയന് മോഷണം ഒരു കല

കലാകാരന്‍മാര്‍ മോഷ്ടിക്കുമ്പോഴാണല്ലോ മോഷണവും ഒരു കലയായി മാറുന്നത്. മോഷണത്തെ ഒരു കലയാക്കി മാറ്റാന്‍ തങ്ങളുടെ കലാജീവിതം തന്നെ ഉഴിഞ്ഞുവച്ചവരുണ്ട്. മലയാളത്തിലെ ഹിറ്റ്മേക്കറായ വിനയന്‍ അക്കൂട്ടത്തില്‍ പെടുന്നയാളാണ്.

മോഷ്ടിക്കാതെ വിനയന് സിനിമയുണ്ടാക്കാന്‍ പറ്റില്ല. കുറ്റം പറയരുത്, അതൊരു ശീലമായി പോയി. ഓരോ സിനിമ പുറത്തുവരുമ്പോഴും വിനയനെതിരെ തന്റെ മുതല്‍ കട്ടേയെന്നും വിലപിച്ച് ഓരോരുത്തര്‍ രംഗത്തെത്തും. തന്റെ ആദ്യഹിറ്റ് ചിത്രമായ ആകാശഗംഗ തൊട്ട് വിനയന്‍ ഈ പഴി കേട്ടുതുടങ്ങിയതാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും തുടങ്ങിയ സിനിമകളൊക്കെ മോഷണക്കുറ്റം ആരോപിക്കപ്പെട്ട ഉത്തമകലാസൃഷ്ടികളാണ്.

ഇപ്പോഴിതാ പുതിയ ചിത്രമായ വാര്‍ ആന്റ് ലൗവും മോഷ്ടിക്കപ്പെട്ടതാണെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നു. പേര് ഇംഗ്ലീഷിലാണല്ലോ.... മോഷണവും ഇംഗ്ലീഷില്‍ നിന്നു തന്നെ. മലയാളിയും ഇംഗ്ലീഷ് കവിയുമായ ഫ്രാങ്ക് ഒലിവറാണ് വിനയനെതിരെ മോഷണക്കുറ്റം ആരോപിച്ചിരിക്കുന്നത്. വാര്‍ ആന്റ് ലൗ എന്ന പേരില്‍ തന്നെയുള്ള തന്റെ കവിതയില്‍ നിന്നാണ് വിനയന്‍ സിനിമയുടെ ആശയം മോഷ്ടിച്ചതാണെന്ന് വാര്‍ത്താ സമ്മേളനം നടത്തിയാണ് ഫ്രാങ്ക് ഒലിവര്‍ പുറംലോകത്തെ അറിയിച്ചത്. 1994ല്‍ പ്രസിദ്ധീകരിച്ച ഒലിവറിന്റെ ഇംഗ്ലീഷ് കവിതാ സമാഹരത്തിലാണത്രെ ഈ കവിതയുള്ളത്.

വാര്‍ ആന്റ് ലൗവിനെ കുറിച്ച് വാര്‍ത്തകള്‍ വന്നുതുടങ്ങിയപ്പോള്‍ തന്നെ ഒലിവര്‍ വിനയനെ ഫോണില്‍ വിളിച്ച് തൊണ്ടി തന്റേതാണെന്ന് ഓര്‍മിപ്പിച്ചിരുന്നത്രെ. എന്നാല്‍ വിനയന്‍ അതൊന്നും ചെവിക്കൊണ്ടില്ലെന്നാണ് ഒലിവര്‍ പറയുന്നത്. അല്ലെങ്കില്‍ത്തന്നെ മോഷണത്തെ കലയായി മാറ്റാനുള്ള പരിശ്രമങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഒരു പ്രതിഭാശാലി എന്തിന് ഇതിനൊക്കെ ചെവികൊടുക്കണം.

സ്ത്രീപക്ഷ സിനിമ, ശിശുപക്ഷ സിനിമ എന്നൊക്കെ പറയുന്നതു പോലെ ലോകസിനിമയില്‍ വികലാംഗപക്ഷ സിനിമ എന്ന ശാഖയുടെ സ്രഷ്ടാവാണല്ലോ വിനയന്‍. വികലാംഗരുടെ പരിപോഷണം അദ്ദേഹം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് തോന്നുന്നു. അറിഞ്ഞിടത്തോളം വാര്‍ ആന്റ് ലൗവില്‍ വികലാംഗരാരും കഥാപാത്രങ്ങളായി വരുന്നില്ല.

വാര്‍ ആന്റ് ലൗവിന് ശേഷം അദ്ദേഹം വെള്ളിനക്ഷത്രം എന്ന പ്രേതസിനിമയാണത്രെ ചെയ്യാന്‍ പോവുന്നത്. വികലാംഗരോടുള്ള പ്രതിബദ്ധത വിനയന്‍ ഉപേക്ഷിച്ചോ എന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ സംശയിച്ചുതുടങ്ങിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X