കാവ്യയ്ക്ക് പ്രതിഫലം വേണ്ടേ?

By Staff

കാവ്യയ്ക്ക് പ്രതിഫലം വേണ്ടേ?

ചലച്ചിത്ര ലോകത്ത് നടീനടന്മാരുടെ പ്രധാന പ്രശ്നം പ്രതിഫലതുകയും അത് കിട്ടുന്നതിനുള്ള പാടുകളും ഒക്കെ തന്നെ. ചിലര്‍ പ്രതിഫലം കൂട്ടാനായി നിരന്തരം സംവിധായകനുമായും നിര്‍മ്മാതാവുമായും കലഹം കൂടുന്നു.

മലയാളത്തില്‍ നിന്ന് തമിഴിലേയ്ക്ക് ചുവട് വച്ച മീരാ ജാസ്മിന്‍ ഉയര്‍ന്ന തുക ചോദിച്ചത് കാരണം പല തമിഴ് ചിത്രങ്ങളും നഷ്ടമാവുകയും ചെയ്തു. മലയാളത്തില്‍ നാലോ അഞ്ചോ ലക്ഷം മാത്രം കിട്ടിയിരുന്ന മീര തമിഴില്‍ ചോദിച്ചത് മുപ്പത് ലക്ഷം രൂപയാണ്. 20 ലക്ഷം വരെ കൊടുക്കാന്‍ തമിഴ് നിര്‍മ്മാതാക്കള്‍ തയ്യാറായിരുന്നു. എന്നിട്ടും മീര വഴങ്ങിയില്ല.

ദിലീപിന്റെ വണ്ടിചെക്ക് കഥ ഏറെ പ്രശസ്തമാണല്ലോ. അഭിനയിച്ച് കഴിഞ്ഞ് പണത്തിന് വേണ്ടി സംവിധായകന്റേയും നിര്‍മ്മാതാവിന്റേയും പുറകേ നടക്കുകയാണ് പല വന്‍കിട നടീനടന്മാര്‍ പോലും. പണം പൂര്‍ണമായി കിട്ടാന്‍ വേണ്ടി പല അടവും പയറ്റുന്ന നടിമാരും നടന്മാരും ചലച്ചിത്ര ലോകത്ത് ഉണ്ട്. ഇതില്‍ പ്രധാന അടവ് എന്താണെന്നോ? ചിത്രം പൂര്‍ണമായും അഭിനയിയ്ക്കും. എന്നാല്‍ ഡബിങ്ങിന് എത്തണമെങ്കില്‍ പ്രതിഫലം പൂര്‍ണമായും കൊടുത്ത് തീര്‍ക്കണം. ഡബിംങ്ങിന് വിളിച്ചാല്‍ പല ന്യായങ്ങളും പറഞ്ഞ് ഒഴിയും. പണം പൂര്‍ണമായും നല്‍കി കഴിഞ്ഞാല്‍ എന്തും മാറ്റി വച്ച് ഏറ്റ പണി പൂര്‍ത്തിയാക്കാനായി എത്തുകയും ചെയ്യും. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലാം കഴിഞ്ഞ് കിട്ടിയ ചെക്ക് വണ്ടിചെക്കാണെന്ന് പറഞ്ഞ് കേസിനും വഴക്കിനും ഒന്നും പോകണ്ടല്ലോ?

പ്രതിഫലത്തെക്കുറിച്ച് ഈ കോലോഹലമൊക്കെ നടക്കുന്ന ചലച്ചിത്ര രംഗത്ത് ഇതാ അത് വേണ്ടെന്ന് വച്ച് അഭിനയിയ്ക്കാന്‍ ഒരാള്‍ - കാവ്യാ മാധവന്‍. അന്നൊരിയ്ക്കല്‍ എന്ന ചലച്ചിത്രത്തില്‍ പൊന്നു എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ പണം ഒന്നും വേണ്ടെന്നാണ് കാവ്യാ മാധവന്‍ പറയുന്നത്. ഇതിന് കാര്യം ഇല്ലാതില്ല. ഇത് നല്ല ഒരു വേഷമാണെന്നാണ് കാവ്യയുടെ വിലയിരുത്തല്‍. ഒരുപക്ഷേ ഒരു അവാര്‍ഡും തരപ്പെട്ടുകൂടാതില്ല. അത് കിട്ടുമെങ്കില്‍ എന്തിന് പ്രതിഫലം എന്നതാണ് കാവ്യയുടെ നിലപാട്. പ്രതികാരം ചെയ്യണോ അതോ തന്റെ സ്വപ്നങ്ങല്‍ സാക്ഷാത്കരിയ്ക്കണോ എന്ന ഒരു പെണ്‍കുട്ടിയുടെ മനോ സംഘര്‍ഷമാണ് അന്നൊരിയ്ക്കല്‍ എന്ന ചിത്രത്തിലെ കഥാ തന്തു.

ശരച്ചന്ദ്രന്‍ വയനാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും അദ്ദേഹത്തിന്റേത് തന്നെ.

പണം വാങ്ങാതെ കാവ്യ നടത്തുന്ന പ്രകടനത്തിന് ഫലമുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X