മീനയുടെ വിവാഹം പ്രണയിച്ചു മാത്രം
അഭിനയം മതിയാക്കി മീന മിന്നുകെട്ടുന്നുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി. മീനക്ക് വിവാഹത്തിന് പ്രായമായെന്ന് ബോധ്യപ്പെട്ട കുടുംബാംഗങ്ങള്‍ വരനെ തിരക്കിട്ട് തിരയുകയാണെന്നായിരുന്നു കേട്ടത്. പക്ഷേ ഒന്നും സംഭവിച്ചു കണ്ടില്ല. മീന ഇപ്പോഴും അഭിനയം തുടരുന്നു.
അനുയോജ്യനായ വരനെ കിട്ടാത്തതു കൊണ്ടാണോ വിവാഹം വൈകുന്നതെന്ന് ആരാധകര്‍ക്കു സംശയമായി. പക്ഷേ അത്തരം സംശയങ്ങള്‍ക്കൊന്നും വിശദീകരണം നല്‍കാതെ മീന അഭിനയം തുടര്‍ന്നു.
ഏതായാലും വിവാഹ അഭ്യൂഹങ്ങളോട് മീന വൈകിയാണെങ്കിലും പ്രതികരിച്ചു. താന്‍ വരനെ തിരയുകയായിരുന്നുവെന്ന് ആരാണ് പറഞ്ഞുണ്ടാക്കിയതെന്നാണ് മീന ഇപ്പോള്‍ തിരിച്ചു ചോദിക്കുന്നത്.
പല വിദേശരാജ്യങ്ങളിലും യാത്ര ചെയ്യുന്നത് എനിക്ക് ഹരമാണ്. ഓരോ തവണ യാത്ര ചെയ്യുമ്പോഴും വരനെ തീരുമാനിക്കാനുള്ള യാത്രയാണെന്ന് മീഡിയ എഴുതിപ്പിടിപ്പിച്ചു. എന്റെ വിവാഹത്തെ കുറിച്ച് എന്നേക്കാള്‍ കൂടുതല്‍ അറിയുന്നത് മീഡിയയ്ക്കാണ്- മീന പറയുന്നു. യാത്രകളിലെ ഹരമെന്തായിരുന്നുവെന്ന് ആരാധകര്‍ക്ക് അറിയാന്‍ താത്പര്യമുണ്ടെങ്കിലും മീന അതിലേക്കൊന്നും കടന്നില്ല.
അപ്പോള്‍ പിന്നെ വിവാഹ വാര്‍ത്തകള്‍? മീന നാളെ മിന്നുകെട്ടും, മറ്റന്നാള്‍ മിന്നു കെട്ടും എന്നെല്ലാമുള്ള വാര്‍ത്തകള്‍ വായിച്ച ആരാധകരെ ഞെട്ടിപ്പിക്കും വിധം മീന ഇങ്ങനെ കൂടി പറയുന്നു- എനിക്കു തോന്നുന്നത് എന്റെ വിവാഹം പ്രണയത്തിലൂടെയേ നടക്കുകയുള്ളൂവെന്നാണ്.
അപ്പോള്‍ മീന ആരുമായെങ്കിലും പ്രണയത്തിലാണോ? അല്ലേയല്ല. അങ്ങനെയൊരു പ്രണയം ഇപ്പോഴില്ല. അങ്ങനെയുണ്ടായാല്‍ അറിയിക്കാം- മീന പറയുന്നു.
ഇപ്പോള്‍ പ്രണയമില്ലെങ്കിലും പ്രണയിച്ചേ വിവാഹം കഴിക്കൂവെന്ന പ്രഖ്യാപനത്തിനു പിന്നിലെ ഉള്ളുകള്ളിയെന്താണ്? അതോ, വരനെ തേടിയുള്ള യാത്രയില്‍ മനം മടുത്ത ഒരു സീനിയര്‍ നടിയുടെ വിവാഹചിന്തകളാണോ ഇത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ മീനയുടെ വിവാഹം: സത്യമോ മിഥ്യയോ എന്ന മെഗാസീരിയലിന്റെ അടുത്ത എപ്പിസോഡിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications