പുതച്ചുമൂടി അഭിനയിക്കുന്നതെങ്ങനെ?
ട്രെന്റനുസരിച്ച് നീങ്ങാനാണ് കാര്‍ത്തികയ്ക്കും താത്പര്യം. അഭിനയിക്കുന്നത് തമിഴിലാണോ? എങ്കില്‍ പുതച്ചുമൂടി അഭിനയിക്കാനാവില്ല- കാര്‍ത്തിക നയം വ്യക്തമാക്കുന്നു.
തമിഴില്‍ ഗ്ലാമര്‍ സ്വഭാവമുള്ള വേഷങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചാണ് കാര്‍ത്തികയുടെ ഈ വിശദീകരണം. എല്ലാമങ്ങ് മൂടി അഭിനയിച്ചാല്‍ തമിഴില്‍ നിലനില്പില്ലെന്ന് കാര്‍ത്തികക്ക് അറിയാം. കമേഴ്സ്യല്‍ ട്രെന്റനുസരിച്ച് നമ്മളും നീങ്ങിയല്ലേ പറ്റൂ..- കാര്‍ത്തിക ചോദിക്കുന്നു.
കണ്ടിരിക്കാന്‍ പറ്റാത്തതൊന്നും ഞാന്‍ ചെയ്യില്ലെന്നും കാര്‍ത്തിക പറയുന്നുണ്ട്. ആര്‍ക്ക് കണ്ടിരിക്കാന്‍ പറ്റാത്തത് എന്ന് കാര്‍ത്തിക വ്യക്തമായിട്ടില്ല. പ്രേക്ഷകര്‍ക്ക് നിറയെ കണ്ടിരിക്കാന്‍ അവസരമുണ്ടാവുമെന്ന് അനുമാനിക്കാം. പുതിയ തമിഴ് ചിത്രത്തിലെ സ്റില്ലുകളിലൂടെ പ്രേക്ഷകര്‍ക്ക് കണ്ടിരിക്കാന്‍ പലതുമുണ്ടാവുമെന്ന് കാര്‍ത്തിക നേരത്തെ സൂചന നല്‍കിയിട്ടുണ്ട്.
മീരാ ജാസ്മിന്‍, ഭാവന എന്നിവരുടെ വഴിയേയല്ല താനെന്ന കാര്‍ത്തികയുടെ ഈ പ്രഖ്യാപനം തമിഴ് പ്രേക്ഷകര്‍ക്ക് കണ്ണിനും കാതിനും കുളിര് പകരേണ്ടതാണ്. നയന്‍താര, മംമ്ത എന്നിവരുടെ വഴിയേ പുതച്ചുമൂടി അഭിനയിക്കാത്ത ഒരു നടിയെ കൂടി മലയാളത്തില്‍ നിന്നും തങ്ങള്‍ക്കു മുന്നിലെത്തുന്നുവെന്നത് അവര്‍ക്ക് തീര്‍ത്തും ആഹ്ലാദകരം തന്നെ.


Click it and Unblock the Notifications