twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പകര്‍ത്താതെ എങ്ങനെ ഗാനമുണ്ടാക്കും?

    By Staff
    |

    ഈണങ്ങള്‍ അടിച്ചുമാറ്റുന്നതില്‍ സമര്‍ത്ഥനാണെന്ന് തെളിയിച്ച സംഗീത സംവിധായകനാണ് എം.ജയചന്ദ്രന്‍. കമ്പോസ് ചെയ്ത ഹിറ്റ് ഗാനങ്ങളില്‍ പലതും പഴയ ജനപ്രിയ ഗാനങ്ങളുടെ ഈണങ്ങള്‍ പകര്‍ത്തിയതാണെന്ന് ആരോപണമുയര്‍ന്നപ്പോഴും അദ്ദേഹത്തിന് കൂസലൊന്നുമുണ്ടായില്ല. അദ്ദേഹത്തെ പോലുള്ളവര്‍ പകര്‍ത്താതെ എങ്ങനെ ഗാനമുണ്ടാക്കും?

    ബാലേട്ടനിലെ ബാലേട്ടാ, ബാലേട്ടാ എന്ന പാട്ടിന്റെ ഈണം പഴയ ഒരു ഹിന്ദി പാട്ടിന്റെ കോപ്പിയാണെന്നായിരുന്നു ആരോപണം. വിയറ്റ്നാം കോളനിയിലെ പാതിരാവായി നേരം എന്ന ഗാനത്തിന്റെ ഈണം ബാലേട്ടനിലെ മറ്റൊരു ഗാനത്തിനു വേണ്ടി ഉപയോഗിച്ചു. ഒരു ടിവി പരിപാടിയില്‍ ഒരു ശ്രോതാവ് ഈ സാദൃശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അതേതു ഗാനം? ഞാന്‍ കേട്ടിട്ടില്ലല്ലോ എന്നു പറഞ്ഞയാളാണ് ഇദ്ദേഹം!

    ഹിന്ദി ചിത്രം ബോര്‍ഡറിലെ ഒരു ഗാനത്തിന്റെ ഈണം നാട്ടുരാജാവിലെ ഒരു പാട്ടിന് ഉപയോഗിച്ചു. ബാബുരാജിന്റെ പ്രശസ്ത ഗാനത്തിന്റെ ഈണം നോട്ടത്തിലെ ഒരു ഗാനത്തിന് ഉപയോഗിച്ച് കേമനായി. ബാബുരാജിന്റെ ഈണങ്ങള്‍ പോലും ചൂണ്ടാനുള്ള ഈ ധൈര്യം സമ്മതിച്ചുകൊടുത്തേ പറ്റൂ.

    അടിച്ചുമാറ്റലിനും വേണമല്ലോ ഒരു പുതുമ. താന്‍ മാത്രമേ ഈ ഗാനങ്ങള്‍ കേട്ടിട്ടുള്ളൂവെന്ന് വിശ്വസിച്ച് രഹസ്യമായി നടത്തുന്ന അടിച്ചുമാറ്റലിന് പകരം പരസ്യമായും അതു ചെയ്തു നോക്കുക. അതില്‍ പുതുമയുണ്ട്. ആ പുതുമയാണ് കനകസിംഹാസനം എന്ന ചിത്രത്തിന്റെ ഗാനത്തിനായി പരീക്ഷിക്കുന്നത്.

    ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത് ശകുന്തള എന്ന പഴയ ചിത്രത്തിലെ ഗാനങ്ങളുടെ പശ്ചാത്തല സംഗീതമാണ്. ജയറാം നാടകനടനായി അഭിനയിക്കുന്ന ചിത്രത്തില്‍ ജയറാമും കാര്‍ത്തികയും ദുഷ്യന്തനും ശകുന്തളയുമായി പ്രത്യക്ഷപ്പെടുന്ന ഗാനരംഗത്തിനു വേണ്ടി ചിട്ടപ്പെടുത്തിയ ഈണത്തിലാണ് പുതിയ കസര്‍ത്ത്. ശകുന്തളയിലെ മൂന്ന് ഗാനങ്ങളുടെ പശ്ചാത്തല സംഗീതമാണ് ഈ ഗാനത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X