ചെമ്പട്ട് നെയ്യുന്നത് മീര!

By Staff

ചെമ്പട്ട് നെയ്യുന്നത് മീര!

മീരാ ജാസ്മിനും വീട്ടുകാരും തമ്മിലുള്ള സ്വത്തുതര്‍ക്കമൊക്കെ അങ്ങനെ ഒരു വിധം അവസാനിച്ചു. വീട്ടുകാര്‍ മീരയുടെ സ്വത്തുരേഖകള്‍ തിരിച്ചു നല്‍കിയതോടെ പത്രത്താളുകളിലും ടിവി ചാനലുകളിലും പുകഞ്ഞുനിന്ന മീര വിവാദത്തിന് അന്ത്യമായി.

എന്തിനായിരുന്നു ഈ വിവാദം? പല കാരണങ്ങളും മീരയും വീട്ടുകാരും പറഞ്ഞുവെങ്കിലും അതിലൊരു പ്രധാന കാരണമായി പറഞ്ഞുകേട്ടത് മീര ഒരു സിനിമ നിര്‍മിക്കാന്‍ പോവുന്നുവെന്നതാണ്. മീരയുടെ സമ്പാദ്യം അങ്ങനെ ചെലവഴിക്കുന്നത് ഇഷ്ടപ്പെടാത്ത വീട്ടുകാര്‍ മീരയുടെ നിര്‍മാണശ്രമം തടയാന്‍ വേണ്ടിയാണത്രെ സ്വത്തുരേഖകളും മറ്റും പിടിച്ചുവച്ചത്. സിനിമ നിര്‍മിക്കാനെന്നും പറഞ്ഞ് തുനിഞ്ഞിറങ്ങി, കഷ്ടപ്പെട്ട് അഭിനയിച്ചുണ്ടാക്കിയ പണം പൊടിച്ചുകളഞ്ഞ് വഴിയാധാരമായ നടിമാരുടെ കഥകള്‍ മീരയുടെ വീട്ടുകാരും കേട്ടിട്ടുണ്ടാവുമല്ലോ. മീരക്ക് അങ്ങനെയാരു ഗതി വരരുതെന്ന് വീട്ടുകാര്‍ ചിന്തിച്ചുപോയെങ്കില്‍ അവരെ കുറ്റം പറയാനാവില്ലല്ലോ.

മീര വിവാദം പത്രത്താളുകളിലും ചാനല്‍ ദൃശ്യങ്ങളിലും പുകഞ്ഞുനില്‍ക്കുമ്പോള്‍ മീരയുടെ വീട്ടുകാര്‍ പ്രധാനമായും ആക്രമിച്ചത് മീരയുടെ ഗോഡ്ഫാദര്‍ ചമയുന്ന സംവിധായകനെയാണ്. ഈ സംവിധായകന്റെ ചിത്രത്തിനായാണ് മീര പണമിറക്കുന്നതെന്നും പൊട്ടിപ്പെണ്ണായ (മീരയുടെ അച്ഛന്റെ ഭാഷയില്‍) മീരയുടെ പണം ആ സംവിധായകന്‍ നശിപ്പിക്കുകയുമാണെന്നായിരുന്നു മീരബന്ധുക്കളുടെ ആരോപണം.

തനിക്കെതിരെ ആരോപണങ്ങളുണ്ടായപ്പോള്‍ ഈ സംവിധായകനും പ്രതികരിച്ചു. ആ പ്രതികരണത്തിന്റെ കൂട്ടത്തില്‍ തന്റെ ചിത്രം മീര നിര്‍മിക്കാന്‍ പോകുന്നുവെന്ന മീരയുടെ വീട്ടുകാരുടെ ആരോപണം സംവിധായകന്‍ നിഷേധിച്ചു. കസ്തൂരിമാന്‍ എന്ന ചിത്രം തമിഴില്‍ റീമേക്ക് ചെയ്യാന്‍ പണമിറക്കുന്നത് മീരയല്ലെന്നും ഓറഞ്ച് പ്രൊഡക്ഷന്‍സ് എന്ന കമ്പനിയാണെന്നുമായിരുന്നു സംവിധായകന്റെ വിശദീകരണം. സിനിമ നിര്‍മിക്കുന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ പേര് പോലും പറഞ്ഞ നിലക്ക് കാര്യം സത്യമായിരിക്കുമെന്നും നമ്മുടെ സംവിധായകന്‍ നിരപരാധിയാണെന്നും മാലോകരും ധരിച്ചു.

ഇപ്പോഴിതാ വിവാദങ്ങളെല്ലാം ഏതാണ്ട് കെട്ടടങ്ങിയപ്പോള്‍ മീരയുടെ വെളിപ്പെടുത്തല്‍. താന്‍ ലോഹിതദാസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കാന്‍ പോകുന്നുവെന്ന.് അപ്പോള്‍ സംവിധായകന്‍ മറ്റൊരു പ്രൊഡക്ഷന്‍ കമ്പനിയുടെ പേര് പറഞ്ഞതോയെന്ന് നെറ്റിചുളിക്കേണ്ട. സംവിധായകന്‍ പറഞ്ഞ ചിത്രം നിര്‍മിക്കുന്നത് പ്രസ്തുത പ്രൊഡക്ഷന്‍ കമ്പനി തന്നെയായിരിക്കാം. പക്ഷേ മീര നിര്‍മിക്കാന്‍ പോകുന്നത് മറ്റൊരു ചിത്രമാണ്- ചെമ്പട്ട് എന്ന മലയാള ചിത്രം!

ലോഹിതദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണെങ്കില്‍ അതില്‍ നായിക മീരയായിരിക്കുമല്ലോ. ചെമ്പട്ടിലും നായിക മീര തന്നെ. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് രണ്ട് ദിവസം കൊടുങ്ങല്ലൂരില്‍ നടന്നതാണ്. നിര്‍മാതാവ് ഈ പ്രൊജക്ട് ഉപേക്ഷിച്ച് സ്ഥലംവിട്ടതോടെ ചിത്രത്തിന്റെ പാതിവഴിക്ക് നിര്‍ത്തേണ്ടിവന്നു. അങ്ങനെയാണ് തന്റെ ചിത്രം പൂര്‍ത്തിയാക്കാന്‍ ലോഹി മീരയെ ചാക്കിടുന്നത്.

പക്ഷേ മീര ലോഹിയുടെ ചിത്രം നിര്‍മിക്കാന്‍ പോകുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞപ്പോള്‍ തനിക്ക് ചിത്രം നിര്‍മിക്കാന്‍ മീരയുടെ പണമൊന്നും വേണ്ടെന്നും തനിക്കായി പണമിറക്കാന്‍ വേറെ പ്രൊഡക്ഷന്‍ കമ്പനിയുണ്ടെന്നും സംവിധായകന്‍ വീമ്പ് പറഞ്ഞതെന്തിനായിരുന്നു? ചെമ്പട്ട് എന്ന മറ്റൊരു ചിത്രമാണ് മീര നിര്‍മിക്കാന്‍ പോവുന്നതെന്നിരിക്കെ കസ്തൂരിമാന്റെ കാര്യം പറഞ്ഞ് എന്തിനായിരുന്നു ഈ നാടകം? മീര വിവാദം അവസാനിച്ചുവെങ്കിലും മാലോകരുടെ മുന്നില്‍ ഈ ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X