നായികമാര്‍ക്ക് പ്രണയരാശി ഭീഷണിയുയര്‍ത്തുന്നു

By Staff

നായികമാര്‍ക്ക് പ്രണയരാശി ഭീഷണിയുയര്‍ത്തുന്നു

മലയാള സിനിമയിലെ നായികമാര്‍ സൂക്ഷിക്കുക ! ഏതു നിമിഷവും നിങ്ങളെ പ്രണയരാശി പിടികൂടാം...

സിനിമയില്‍ കഴിവ് തെളിയിക്കുന്ന നായികമാരെ കുരുക്കിട്ട് പിടിക്കുന്ന പ്രണയരാശി സാക്ഷാല്‍ പ്രേമവും രാശിയുമാണ്. മലയാളത്തില്‍ ഇപ്പോള്‍ മരുന്നിനെങ്കിലുമുള്ള പാവം നായികമാരെയും പ്രണയവും രാശിയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുമെന്നാണ് വാര്‍ത്തകള്‍.

മലയാള സിനിമയില്‍ കത്തി നിന്നിരുന്ന മഞ്ജുവാര്യരെ തട്ടിക്കൊണ്ടുപോയത് പ്രേമമായിരുന്നു. ആ നഷ്ടത്തിന്റെ ഓര്‍മ്മയിലാണ് ഇപ്പോഴും സിനിമാ പ്രേമികള്‍. എന്നു വച്ച് മലയാളത്തിലെ നായികമാര്‍ക്ക് പ്രേമിക്കാനും വിവാഹം കഴിക്കാനും പാടില്ലേ എന്ന് ചോദിച്ചാല്‍ ആവാം. പക്ഷേ നായികാ ദാരിദ്യ്രം കൊണ്ട് വറുതിയിലായ മലയാള സിനിമയിലെ നടിമാര്‍ അവരുടെ റോളെന്താണെന്ന് മറക്കാമോ?

ഇതിന് നായികമാര്‍ മാത്രം ഉത്തരവാദികളാണെന്ന് കരുതേണ്ട. നടന്മാര്‍ തന്നെ പ്രേമഫോര്‍മുലയുമായി നായികമാരെ പിടികൂടാനിറങ്ങുന്ന ദുരന്ത സീനിനും മലയാള സിനിമ സാക്ഷിയാവുകയാണ്. ദിലീപിന് നായികയെ വിവാഹം കഴിക്കാമെങ്കില്‍ മറ്റുള്ളവര്‍ക്കും ആയിക്കൂടേ എന്നാണത്രേ ഈ താരകാമുകന്മാരുടെ ചോദ്യം.

മലയാളസിനിമയില്‍ പുത്രനായെത്തിയ നടനും ഭാവിവാഗ്ദാനമെന്ന് എല്ലാവരും പുകഴ്ത്തിയ നടിയും ഇപ്പോള്‍ സെറ്റുകളില്‍ സംയുക്തമായി വീണ്ടും ചില പ്രണയകാര്യങ്ങള്‍ പറയുകയാണത്രെ. കണ്ണുകള്‍ കൊണ്ട് കാവ്യം രചിക്കുന്ന കൗമാരക്കാരിയായ നടിക്ക് ചുറ്റും താരകാമുകന്മാര്‍ ചുറ്റിനടക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നുള്ളതും സെറ്റുകളിലെ ചൂടുള്ള വാര്‍ത്തയാണ്.

പ്രേമത്തിലും ഭയങ്കരമാണ് രാശിയുടെ ഉപദ്രവം. രാശിയില്ലെന്ന കാരണത്താല്‍ കഴിവുള്ള നടിമാരെ തള്ളുന്നതും മലയാളസിനിമയിലെ കഷ്ടകാല സീനുകളിലൊന്നാണ്.

സംയുക്തവര്‍മ്മയുടെ ചിത്രങ്ങളെല്ലാം സാമ്പത്തികമായി പരാജയപ്പെട്ടതിന് കാരണം ഈ കഴിവുള്ള നടിക്ക് രാശിയില്ലാത്തതിനാലാണെന്നാണ് പുതിയ കണ്ടുപിടുത്തം. ഇതിനാല്‍ സംയുക്തയ്ക്ക് പുതിയ ചിത്രങ്ങളൊന്നും കരാറായിട്ടില്ല. പടം പരാജയപ്പെടുന്നതില്‍ സംവിധായകനും തിരക്കഥാകൃത്തിനും പങ്കില്ലെന്നായിരിക്കും രാശി വിദഗ്ധരുടെ കണ്ടുപിടുത്തം. എന്തായാലും പ്രേമവും രാശിയും മലയാള സിനിമയ്ക്ക് ദോഷമായി തീര്‍ന്നിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X