»   » വയറുകാണിയ്ക്കല്‍ പരിപാടിയ്ക്ക് ഐശ്വര്യിയില്ല!!

വയറുകാണിയ്ക്കല്‍ പരിപാടിയ്ക്ക് ഐശ്വര്യിയില്ല!!

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai-Bachchan
നമ്മുടെ നാട്ടില്‍ വയറുകാണലെന്നൊരു ചടങ്ങുണ്ട്. പലഹാരക്കൊട്ടയുമായി ഗര്‍ഭിണിയുടെ സുഖവിവരം അന്വേഷിയ്ക്കാന്‍ ബന്ധുക്കളെത്തുന്നൊരു ചടങ്ങാണത്.

ഏതാണ്ട് അതുപേരിലൊരു ചടങ്ങ് ഹോളിവുഡ് സെലിബ്രറ്റികള്‍ക്കിടയിലുമുണ്ട്. എന്നാലവിടെ വയറുകാണാന്‍ വരുന്നവര്‍ ക്യാമറയുമായാണ് വരിക. താരത്തിന്റെ ഗര്‍ഭകാലസൗന്ദര്യം ഒപ്പിയെടുത്ത് കാശുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം.

ബ്രിട്‌നി സ്പിയേഴ്‌സ്, ഡെമി മൂര്‍, ക്രിസ്റ്റീന അഗ്വിലീരിയ എന്നിങ്ങനെ എണ്ണംപറഞ്ഞ താരങ്ങള്‍ ഒരുപടി കടന്ന് നിറവയറില്‍ പിറന്നപടി ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ചങ്കൂറ്റം കാണിച്ചിട്ടുണ്ട്. അത്രയ്ക്ക് ഒന്നുമില്ലെങ്കിലും മന്ദിര ബേദി പോലുള്ളവരിലൂടെ ഈ ഗര്‍ഭകാല ആഘോഷം അടുത്തിടെ ഇന്ത്യയിലും എത്തിയിരുന്നു.

ഐശ്വര്യയുടെ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നയുടനെ ചില അന്താരാഷ്ട്ര മാഗസിനുകള്‍ മുന്‍ലോക സുന്ദരിയെ നോട്ടമിട്ടിരുന്നു. ഐശ്വര്യയുടെ ഗര്‍ഭകാല സൗന്ദര്യം ക്യാമറയിലേക്ക് പകര്‍ത്തി പ്രസിദ്ധീകരിയ്ക്കുകായയിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ തന്നെ സമീപിച്ചവരോട് നോ പറയാന്‍ബച്ചന്‍ ബഹുവിന് രണ്ടുവട്ടം ആലോചിയ്‌ക്കേണ്ടി വന്നില്ലത്രേ. ഇക്കാര്യത്തില്‍ വമ്പന്‍ ഓഫറാണ് നടി നിരാകരിച്ചതെന്നും സൂചനകളുണ്ട്.

അതേസമയം തനിയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച ആരാധകരെ കാണാന്‍ ഐശ്വര്യ ആഗ്രഹിയ്ക്കുന്നുണ്ട്. അവരോട് നന്ദി പറയാനാണ് താരത്തിന്റെ ഉദ്ദേശം.

English summary
International celebrities like Britney Spears, Christina Aguilera, Demi Moore and several others appeared nude for magazine covers when they were pregnant. However, Bollywood actress Aishwarya Bachchan is reportedly not even ready to flaunt her baby bump, forget about posing for a photo shoot on birthday suit

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X