അര്‍ച്ചന-ആസിഫ് ഗോസിപ്പിന് പിന്നില്‍

ദില്ലിയില്‍ നിന്ന് തന്റെ മാതാപിതാക്കള്‍ വരുമ്പോള്‍ സ്വീകരിയ്ക്കാനായി ആസിഫാണ് കൂടെ വരാറുള്ളത്. താന്‍ ആസിഫിന്റെ വീട്ടില്‍ പോയിട്ടുണ്ട്. ആസിഫും താനും തമ്മില്‍ യാതൊരു കെമിസ്ട്രിയുമില്ല. തമ്മില്‍ കണ്ടാല്‍ അപ്പോള്‍ അടി ഉറപ്പാണെന്നും അര്‍ച്ചന പറയുന്നു.
അടുത്തിടെ തങ്ങളൊരുമിച്ച് ഒരു കാറിന്റെ പരസ്യം ചെയ്തിരുന്നു. ഷൂട്ടിങ്ങിനിടയില്‍ മുട്ടനടിയായിരുന്നു. പൃഥ്വിരാജിന്റെ കല്യാണ റിസപ്ഷന് പോകും മുമ്പ് താന്‍ വെള്ള വസ്ത്രമാണ് ധരിക്കുന്നതെന്ന് ആസിഫിനെ അറിയിച്ചിരുന്നു.
അതിനാല്‍ നീ വെള്ള വസ്ത്രം ധരിക്കരുതെന്നും പ്രത്യേകം പറഞ്ഞു. എന്നാല്‍ അതൊന്നും കാര്യമാക്കേണ്ടന്നായിരുന്നു ആസിഫിന്റെ നിലപാട്. എന്നിട്ടും ഞങ്ങള്‍ ഒരുമിച്ച് കാറില്‍ റിസപ്ഷനെത്തിയതും ഇരുവരും വെള്ള വസ്ത്രം ധരിച്ചതും ഒട്ടേറെ ഗോസിപ്പുകള്‍ പരക്കാന്‍ ഇടയാക്കി.
ആദ്യ പേജില്‍
ആസിഫിന് ഒരുപാട് കാമുകിമാരുണ്ട്!


Click it and Unblock the Notifications