»   » ഇമേജ് പാര; അസിന്‍ സെക്‌സിയാവുന്നു

ഇമേജ് പാര; അസിന്‍ സെക്‌സിയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Asin,
അസിന്‍ തോട്ടുങ്കലും നയന്‍താരയും ഒന്നിച്ച ചിത്രമായിരുന്നു ഗജനി. സൂര്യ നായകനായ ചിത്രം ഹിറ്റായതോടെ അസിന്‍ താരമായി മാറി.

നയന്‍സാകട്ടെ പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് സ്വയം വെട്ടിത്തുറന്ന പാതയിലൂടെ മുന്നേറി വിജയം നേടി. എന്നാല്‍ നയന്‍താരയ്ക്ക് ഒരു ഗ്ലാമര്‍ നായികാ പരിവേഷമാണ് ലഭിച്ചത്. അസിനാകട്ടെ എപ്പോഴും ക്ലീന്‍ ഇമേജ് സൂക്ഷിച്ചു പോന്നു.

അടുത്തിടെയായി അസിന് ബോളിവുഡില്‍ നിന്ന് ഓഫറുകള്‍ കുറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. കരീന കപൂര്‍, കത്രീന കൈഫ്്, പ്രിയങ്ക ചോപ്ര, വിദ്യ ബാലന്‍ തുടങ്ങിയ മുന്‍നിര നായികമാര്‍ക്കൊപ്പം മത്സരിച്ച് മുന്നേറാന്‍ അസിന് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.

അതുകൊണ്ടു തന്നെ തന്റെ ഇമേജ് ഒന്നു മാറ്റണമെന്ന് അസിന് തോന്നിയാല്‍ അത്ഭുതമില്ല. ഇനി അല്പം സെക്‌സിയായേക്കാം എന്നാണ് അസിന്റെ ചിന്ത.

പൊതുപരിപാടികളില്‍ സെക്‌സി ലുക്ക് തരുന്ന വേഷങ്ങളണിഞ്ഞെത്താനാണത്രേ താരത്തിന്റെ തീരുമാനം. ഇതിനായി ഒരു ഡിസൈനറുടെ സഹായവും തേടിക്കഴിഞ്ഞു ഈ മലയാളി സുന്ദരി. സെക്‌സിയായ അസിന്‍ വിദ്യയെ കടത്തിവെട്ടുമോ എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ.

English summary
Asin is gearing up for a major makeover. The actress is tired of being referred to as a behenji and wants to start dressing sexily. Recently, she had a meeting with a designer and discussed the possibility of wearing skimpy clothes to various events. A source reveals, "She has realised that her image needs to be changed.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam