»   » സമീറയെ ഔട്ടാക്കിയത് സാമന്ത

സമീറയെ ഔട്ടാക്കിയത് സാമന്ത

Posted By:
Subscribe to Filmibeat Malayalam

ഒരു കാലത്ത് നിര്‍ഭാഗ്യയെന്ന മുദ്ര ചാര്‍ത്തി സിനിമാലോകം അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു നടി സാമന്തയെ. എന്നാല്‍ ഇന്ന് സാമന്ത

samantha
തിരക്കേറിയ താരമാണ്. നടിയുടെ പ്രതിഫലവും കുതിച്ചു കയറിയിരിക്കുകയാണ്. അടുത്തിടെ വിനായക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സാമന്തയ്ക്ക് ഒരു കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. ഇതോടെ അനുഷ്‌കയ്ക്കും ഇലിയാനയ്ക്കുമൊപ്പം സാമന്തയും തെലുങ്ക് സിനിമയില്‍ ഒരു കോടി രൂപ പ്രതിഫലം വാങ്ങുന്ന താരമായി മാറിയിരിക്കുകയാണ്.

എന്നാല്‍ ഉയരങ്ങള്‍ കീഴടക്കുമ്പോഴും സാമന്ത തന്റെ ഉയര്‍ച്ചയ്ക്കു വഴിതെളിച്ചവരെ മറക്കുന്നില്ല. വിണ്ണൈതാണ്ടി വരുവായ എന്ന ഗൗതം മേനോന്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ നായികാ പദവി തേടിയെത്തിയതോടെയാണ് സാമന്തയുടെ ഭാഗ്യം തെളിഞ്ഞത്. വിണ്ണൈതാണ്ടി വരുവായയുടെ ഷൂട്ടിങ്ങിനിടയില്‍ സാമന്തയുടെ പെര്‍ഫോമന്‍സില്‍ സംതൃപ്തനായാണ് ഗൗതം തെലുങ്കില്‍ സാമന്തയെ നായികയാക്കിയത്. ചിത്രം വിജയിച്ചതോടെ സാമന്ത തെലുങ്കില്‍ സൂപ്പര്‍ നായികാപദവിയിലേയ്ക്കുയര്‍ന്നു.


എന്നാല്‍ സാമന്ത ഇന്‍ ആയപ്പോള്‍ ഗൗതം ക്യാമ്പില്‍ നിന്ന് പുറത്തായത് സമീറ റെഡ്ഡിയാണ്. സാമന്തയാണ് സമീറയ്ക്ക് പുറത്തേയ്ക്കുള്ള വഴിതെളിച്ചതെന്നാണ് അണിയറ സംസാരം. എന്നാല്‍ ഗൗതം ഇത് നിഷേധിയ്ക്കുന്നു. സമീറയ്ക്കനുയോജ്യമായ കഥാപാത്രങ്ങള്‍ വന്നപ്പോള്‍ താന്‍ അവരെ കാസ്റ്റ് ചെയ്തു. എന്നാല്‍ ഇപ്പോള്‍ ചെയ്യുന്ന ചിത്രങ്ങളില്‍ സമീറയ്ക്ക് പറ്റിയ കഥാപാത്രം ഇല്ല. അതിനാല്‍ അവരെ ഉള്‍പ്പെടുത്തുന്നില്ല. ഇതാണ് ഗൗതം മേനോന് പറയാനുള്ളത്.

എന്തായാലും തന്നെ കൈപിടിച്ചുയര്‍ത്തിയ ഗൗതമിനോട് സാമന്തയ്ക്ക് അതീവ ബഹുമാനം തന്നെ. സുഹൃത്തുക്കളുമായി സംസാരിയ്ക്കുമ്പോള്‍ 15 പ്രാവശ്യമെങ്കിലും ഗൗതമിന്റെ പേരെടുത്തു പറയാന്‍ നടി മറക്കുന്നില്ല.

English summary
Ace director Gautham Menon has reportedly found a new muse in Samantha. She is currently labelled as “little miss lucky” in Telugu after giving a hat trick of super hits Ye Maaya Chesave, Brindavanam and now the blockbuster Dookudu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam