»   » തൊട്ടു നോക്കൂ അപ്പോഴറിയാം: നയന്‍സ്

തൊട്ടു നോക്കൂ അപ്പോഴറിയാം: നയന്‍സ്

Posted By:
Subscribe to Filmibeat Malayalam
Nayantara
ഇടക്കാലത്ത് ഏറെ പ്രശ്‌നങ്ങളിലായിരുന്നു താരസുന്ദരി നയന്‍താര. പല പ്രശ്‌നങ്ങളും ഗോസിപ്പുകളും താരത്തെ ഒരു പാട് അലട്ടിയിരുന്നു. ഗോസിപ്പ് ഭയന്ന് നയന്‍സ് പാര്‍ട്ടികളില്‍ പോലും പങ്കെടുക്കാറുണ്ടായിരുന്നില്ല.

എന്നാലിന്ന് സ്ഥിതി മാറി. പുതുവര്‍ഷത്തില്‍ താരം നല്ല സന്തോഷത്തിലാണ്. പുതിയ കുറേ ചിത്രങ്ങളും മലയാളത്തിലേയ്ക്കുള്ള തിരിച്ചുവരവുമെല്ലാം കൂടി നല്ല തുടക്കം. ഇതു മാത്രമല്ല ഇപ്പോള്‍ ഗോസിപ്പുകള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നവര്‍ക്കുമൊക്കെ ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുക്കാനും നയന്‍സിന് കഴിയുന്നുണ്ട്.

എന്തൊക്കെയായാലും നയന്‍സ് ഇപ്പോള്‍ പൂര്‍ണ സന്തോഷത്തിലാണ്. അടുത്ത ദിവസം തനിക്ക് ചുറ്റും കൂടിയ മാധ്യമപ്രവര്‍ത്തകരോട് താരമത് പറയുകയും ചെയ്തു. ഇപ്പോഴും ഗോസിപ്പില്‍ മുന്നില്‍ നില്‍ക്കുന്നത് പ്രഭുദേവയുമായുള്ള ബന്ധമാണ്.

എന്നാല്‍ ഇതിനെക്കുറിച്ച് വാ തുറക്കാന്‍ നയന്‍സ് ഒരുക്കമല്ല. ഇക്കാര്യവും പറഞ്ഞ് പലരും തന്നെ അടിയ്ക്കും ഒതുക്കുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും ആര്‍ക്കും അതിനുള്ള ധൈര്യമില്ലെന്നും താരം പറയുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി നടത്തിയ ചടങ്ങില്‍ നയന്‍താരയും പ്രഭുദേവയും ഒന്നിച്ച് നൃത്തമാടിയിരുന്നു. ഇക്കാര്യമറിഞ്ഞ പ്രഭുദേവയുടെ ഭാര്യ റംലത്ത് നയന്‍താരയെ അടിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നയന്‍സ് വെല്ലുവിളി നിറഞ്ഞ ഒരു മറുപടി നല്‍കിയത്.

എന്നെ അടിക്കും ചവിട്ടുമെന്നെല്ലാം പലരും പറഞ്ഞുനടക്കുന്നുണ്ട്. എന്നാല്‍ എന്നെ ഒന്നു തൊടാന്‍ പോലും ഇവര്‍ക്കാര്‍ക്കും ധൈര്യമില്ല. ഞാന്‍ പൊട്ടിപ്പെണ്ണൊന്നുമല്ല. എന്താന് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ട് തന്നെ ആരും ശബ്ദമുയര്‍ത്തിയിട്ട് കാര്യമില്ല- നയന്‍താര പറഞ്ഞു.

ചിമ്പുവിനെയും പ്രഭുദേവയെയുമൊക്കെപ്പറ്റി നിങ്ങള്‍ എന്താണ് ചോദിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ചടങ്ങില്‍ ഞാനും പ്രഭുവും നൃത്തം ചെയ്തിരുന്നു. അത് നല്ലൊരു അനുഭവമായിരുന്നു. അല്ലാതെ മറ്റെന്താണ് പറയേണ്ടത്. എന്റെ ജീവിതത്തിന് ഇപ്പോള്‍ ഒരു കുഴപ്പവുമില്ല- താരം പറഞ്ഞു.

എന്തായാലും പ്രഭുവും താരയും തമ്മിലുള്ള പ്രണയം പൊടിപൊടിക്കുന്നുണ്ടെന്നാണ് കോളിവുഡിലെ പാപ്പരാസികള്‍ പറയുന്നത്. ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ പ്രഭുവിന്റെ ഭാര്യ വിറളിപിടിച്ച് നടക്കുകയാണെന്നും കേള്‍ക്കുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam