»   » കാവ്യയ്‌ക്കെന്തു സംഭവിച്ചു-നിശാല്‍ പറയുന്നു

കാവ്യയ്‌ക്കെന്തു സംഭവിച്ചു-നിശാല്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/12-nishal-says-about-kavya-2-aid0167.html">Next »</a></li></ul>
Kavya-Nishal
കുടുംബസദസ്സിന്റെ പ്രിയനായികയായിരുന്ന കാവ്യമാധവന്റെ വിവാഹവും വിവാഹമോചനവും മലയാള മാധ്യമങ്ങള്‍ ആഘോഷിച്ചു തീര്‍ത്തതാണ്. ഒരു സെലബ്രിറ്റിയെ എങ്ങനെ വേട്ടയാടാമെന്നുള്ളതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളായിരുന്നു അവയില്‍ പലതും.

വിവാഹമോചനത്തെ തുടര്‍ന്ന് കാവ്യ കുറച്ചു നാള്‍ സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും വീണ്ടും സജീവ സാന്നിധ്യമായി മാറി. തുടര്‍ന്ന് ഒരു പിടി നല്ല കഥാപാത്രങ്ങള്‍ കാവ്യയെ തേടിയെത്തി. ഗദ്ദാമ എന്ന ചിത്രത്തിലെ അഭിനയത്തിന് നല്ല നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡും കാവ്യ സ്വന്തമാക്കി. ഇതൊക്കെയാണെങ്കിലും സിനിമാലോകത്ത് കാവ്യയ്‌ക്കെതിരെ പാരവയ്പ്പുകള്‍ തുടരുന്നുവെന്നാണ് സൂചന.

വിവാഹമോചനം നേടി കാവ്യ സ്വസ്ഥമായി സിനിമകളില്‍ അഭിനയിക്കുന്നതും വിജയം കൈവരിയ്ക്കുന്നതും ഇവര്‍ക്ക് സഹിക്കാനാവുന്നില്ല. കാവ്യയ്‌ക്കെതിരെ വീണ്ടും അപവാദങ്ങള്‍ പരത്തി നടിയുടെ ഇമേജ് തകര്‍ക്കാനുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് ഇവര്‍.

കാവ്യയുടെ മുന്‍ ഭര്‍ത്താവായ നിശാല്‍ ചന്ദ്രയെ വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ്ക്കാനാണ് ഇവരുടെ ശ്രമം. മലയാളത്തിലെ ഒരു മാസികയ്ക്കും ചാനലിനും നിശാലിന്റെ അഭിമുഖം ശരിയാക്കി കൊടുക്കാന്‍ മുന്‍ കയ്യെടുത്തതും സിനിമാ മേഖലയില്‍ നിന്നുള്ള ചിലര്‍ തന്നെയാണത്രേ.

വിവാഹമോചനത്തിന് ശേഷം കാവ്യയും വിശാലും പരസ്പരം വിമര്‍ശിയ്ക്കുന്നത് നിര്‍ത്തിയിരുന്നു. ഇപ്പോള്‍ നിശാലിനെ വീണ്ടും സമീപിച്ച് കാവ്യയ്‌ക്കെതിരെ എന്തെങ്കിലും പറയിക്കാനാണത്രേ ഇവരുടെ ശ്രമം. കാവ്യയ്‌ക്കെതിരെ നിശാല്‍ എന്തെങ്കിലും പറയുകയാണെങ്കില്‍ വീണ്ടും വിവാഹമോചന വിഷയം വാര്‍ത്തകളില്‍ നിറയും. ഇത് കാവ്യയെ മാനസികമായി തളര്‍ത്തുമെന്നും പാരപണിയല്‍ സംഘം കണക്കു കൂട്ടുന്നു.

അടുത്ത പേജില്‍
കാവ്യയ്‌ക്കെതിരെ പാര പണിയുന്നതാര്?

<ul id="pagination-digg"><li class="next"><a href="/gossips/12-nishal-says-about-kavya-2-aid0167.html">Next »</a></li></ul>
English summary
Nishal Chandra to speak on Kavya and the reason for divorce.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam