കാവ്യയ്‌ക്കെതിരെ പാര പണിയുന്നതാര്?

സിനിമയില്‍ ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നിട്ടും തന്റെ ജീവിതത്തില്‍ ഒരു ദുഖം വന്നപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ആശ്വാസവാക്കുകളുമായെത്തിയതെന്ന് വിവാഹമോചനത്തിന് ശേഷം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കാവ്യ പറഞ്ഞിരുന്നു.
വിവാഹമോചനം കാവ്യയെ തളര്‍ത്തുമെന്നും അവര്‍ വീണ്ടും സിനിമാരംഗത്തേയ്ക്ക് വരില്ലെന്നുമായിരുന്നു അസൂയാലുക്കള്‍ കരുതിയിരുന്നത്.
എന്നാല്‍ വീണ്ടും നടി സിനിമാരംഗത്ത് സജീവമാവുകയും നേട്ടങ്ങള്‍ വെട്ടിപ്പിടിയ്ക്കുകയും ചെയ്തപ്പോള്‍ ഇവര്‍ വീണ്ടും നടിയ്‌ക്കെതിരെ തിരിയാന്‍ തീരുമാനിയ്ക്കുയായിരുന്നു.
വിവാഹമോചനത്തോടെ നിശാല്‍ കാവ്യയ്‌ക്കെതിരെ പ്രസ്താവന നടത്തുന്നതില്‍ നിന്ന് പിന്തിരിഞ്ഞിരുന്നു. കാവ്യയുമായുള്ള വിവാഹമോചനത്തില്‍ തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്നും തന്നെ വേട്ടയാടുന്ന സമീപനമാണ് പല മാധ്യമങ്ങളും സ്വീകരിച്ചതെന്നും വിശാല്‍ പറഞ്ഞിരുന്നു.
തനിയ്ക്കും കുടുംബത്തിനും എതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും മലയാളികള്‍ അത് മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് നിശാല്‍ പറഞ്ഞു നിര്‍ത്തിയത്. വിവാഹമോചനത്തോടെ കെട്ടടിങ്ങിയ കാവ്യ നിശാല്‍ വിവാദം വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കാനാണ് സിനിമാലോകത്തെ ചിലരുടെ ശ്രമം.
കാവ്യയ്‌ക്കെതിരെ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നതിന് പിന്നില്‍ ഒരു നായിക നടിയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുന്‍പ് കാവ്യയുടെ സുഹൃത്തായിരുന്ന നടി അടുത്തിടെയായി കാവ്യയെ കുറിച്ച് ഗോസിപ്പുകള്‍ പടച്ചു വിടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഒരു സാങ്കേതിക വിദഗ്ധനെ കാവ്യ വിവാഹം ചെയ്യാന്‍ പോവുന്നുവെന്ന തരത്തില്‍ പരക്കുന്ന ഗോസിപ്പിന്റെ ഉറവിടം ഈ നടിയാണെന്ന് കണ്ടെത്തിയതോടെയാണ് തനിയക്കെതിരെ പ്രവര്‍ത്തിയ്ക്കുന്ന സംഘത്തെ കുറിച്ച് കാവ്യ അറിഞ്ഞത്. എന്നാല്‍ നായിക നടി മാത്രമല്ല ഇവര്‍ക്കൊപ്പം ഒരു സംവിധായകനും ചേര്‍ന്നിട്ടുണ്ടെന്നും സിനിമാവൃത്തങ്ങള്‍ പറയുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications