പേരുണ്ടാക്കുന്ന പൊല്ലാപ്പുകള്‍

By Staff

പേരുണ്ടാക്കുന്ന പൊല്ലാപ്പുകള്‍

ഒരു പേരിലെന്തിരിക്കുന്നുവെന്ന് സിനിമക്കാരോട് ചോദിക്കരുത്. ഒരു പേരില്‍ പലതുമിരിക്കുന്നുണ്ടെന്നാണ് അവരുടെ വിശ്വാസം. അതല്ലെങ്കില്‍ പിന്നെ ഒരു പേരിനു വേണ്ടി ഇത്ര കടിപിടി കൂടേണ്ട കാര്യമില്ലല്ലോ.

ദിലീപ് നായകനായി എടുക്കാന്‍ തീരുമാനിച്ച ഒരു സിനിമയുടെ പേരിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ആ സിനിമയുടെ പേര് മറ്റൊരു കൂട്ടര്‍ അടിച്ചുമാറ്റിയതാണ് പൊല്ലാപ്പുണ്ടാക്കിയത്. പേര് തിരിച്ചുപിടിച്ചേ അടങ്ങൂവെന്ന വാശിയിലാണ് ഒരു കൂട്ടരെങ്കില്‍ എങ്ങനെ പേര് തിരിച്ചുനല്‍കാതെ നോക്കാമെന്ന ശ്രമത്തിലാണ് മറ്റേ കൂട്ടര്‍.

മൗര്യന്‍ എന്ന പേരില്‍ ഒരു സിനിമ ദിലീപിന്റേതായി നേരത്തെ അനൗണ്‍സ് ചെയ്തിരുന്നതാണ്. എന്നാല്‍ അനൗണ്‍സ് ചെയ്തതുകൊണ്ടു മാത്രം ഒരു പേരില്‍ ആര്‍ക്കും കുടികിടപ്പവകാശം സ്ഥാപിക്കാനാവില്ല എന്നാണ് സിനിമാ ലോകത്തെ നിയമം. അതിന് ഫിലിം ചേംബര്‍ എന്ന സ്ഥാപനത്തില്‍ പോയി പേര് രജിസ്റര്‍ ചെയ്യണം. അങ്ങനെ ചെയ്താല്‍ സിനിമയെടുത്താലും ഇല്ലെങ്കിലും ആ പേര് സ്വന്തം.

പക്ഷേ മൗര്യന്‍ എന്ന പേരു പ്രഖ്യാപിച്ച കൂട്ടര്‍ അതിന്റെ രജിസ്ട്രേഷന്‍ പിന്നെയാക്കാമെന്നു കരുതി. മലയാളത്തിലെ ഒരു വന്‍താരത്തെ നായകനാക്കി ഒരുക്കാന്‍ പോകുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചതിനു ശേഷം ആരും അത് കൊത്തിക്കൊണ്ടുപോകാനിടയില്ലെന്ന് അവര്‍ കരുതി. പക്ഷേ കുറച്ചുനാള്‍ മൗര്യന്‍ എന്ന പേരില്‍ മറ്റൊരു കൂട്ടര്‍ സിനിമയൊരുക്കുന്നുവെന്ന് കേട്ട് ഇക്കൂട്ടര്‍ ഞെട്ടി.

അന്വേഷിച്ചപ്പോഴാണ് അറിയുന്നത് മൗര്യന്‍ എന്ന പേര് അവര്‍ ഫിലിം ചേംബറില്‍ രജിസ്റര്‍ ചെയ്തു കഴിഞ്ഞു. പേര് രജിസ്റര്‍ ചെയ്യാന്‍ കാലതാമസം വരുത്തിയപ്പോള്‍ അത് അടിച്ചുമാറ്റിയതാണ് സംഭവം.

അങ്ങനെ ഒരു മോഷണം അനുവദിക്കാനാവില്ലെന്ന നിലപാടിലായി പേര് നേരത്തെ പ്രഖ്യാപിച്ചവര്‍. കടിച്ച പാമ്പിനെ തന്നെ വിളിച്ചുവരുത്തി വിഷമിറപ്പിക്കുക എന്ന വിദ്യയാണ് അവര്‍ ഇപ്പോള്‍ പരീക്ഷിക്കുന്നത്.

മൗര്യന്‍ എന്ന് പേര് പ്രഖ്യാപിച്ചിരിക്കുന്ന സിനിമയില്‍ നായികയാവാന്‍ പ്രമുഖ നടിമാരാരാരും വിളിച്ചിട്ടു പോവുന്നില്ലത്രെ. അതിന്റെ കാരണം മറ്റൊന്നുമല്ല. ഈ സിനിമയില്‍ അഭിനയിക്കരുതെന്നും അഭിനയിച്ചാല്‍ പിന്നെ അവസരങ്ങള്‍ മോഹിക്കേണ്ടെന്നും നടിമാര്‍ക്ക് ഭീഷണി പോയിക്കഴിഞ്ഞു. സിനിമയില്‍ നായകനായി പ്രഖ്യാപിക്കപ്പെട്ട അബ്ബാസ് പോലും പിന്‍മാറിയേക്കുമെന്നും സംസാരമുണ്ട്. അങ്ങനെ പേര് വെട്ടിച്ച് രജിസ്റര്‍ ചെയ്തവര്‍ ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്.

വെറുമൊരു പേരിനു വേണ്ടിയല്ലേ ഈ തര്‍ക്കമെന്നു ചോദിച്ചാല്‍ ഈ പൊല്ലാപ്പെല്ലാമുണ്ടാക്കുന്നവര്‍ക്ക് മറുപടിയുണ്ട്. സിനിമയില്‍ പേര് വെറും പേരല്ല. അതില്‍ പലതുമുണ്ടെന്നാണ് വിശ്വാസം. പേരുകള്‍ കേന്ദ്രീകരിച്ച് പല വിശ്വാസങ്ങളും കഥകളും സിനിമാലോകത്ത് നിലനില്‍ക്കുന്നുണ്ട്.

ഉദാഹരണത്തിന് ഫാസില്‍ സിനിമയുടെ പേരുകള്‍. ചന്ദ്രക്കലയില്‍ അവസാനിക്കുന്ന പേരുകള്‍ക്ക് ഫാസില്‍ മുന്‍ഗണന നല്‍കുന്നത് അവ ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ്. എന്നാല്‍ അത്തരം പേരിട്ട രണ്ടു സിനിമകള്‍ അടുപ്പിച്ചു പൊട്ടിയപ്പോള്‍ മലയാളത്തില്‍ സിനിമയെടുക്കുന്നതു നിര്‍ത്തിയാലോ എന്നു പോലും ഫാസില്‍ ചിന്തിച്ചുപോയി.

മറ്റൊരു കഥ. ഉദയനാണ് താരം എന്ന സിനിമാപ്പേരിന്റെ രാശി നോക്കാനായി ജ്യോതിഷിയെ സമീപിച്ചപ്പോള്‍ ആ പേരിട്ടാല്‍ സിനിമ എട്ടുനിലയില്‍ പൊട്ടുമെന്നായി പ്രവചനം. പേര് മാറ്റാന്‍ നിര്‍മാതാവ് ആലോചിച്ചെങ്കിലും ആ പേര് മാറ്റരുതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തും പേരിടല്‍ കര്‍മം നിര്‍വഹിച്ചയാളുമായ ശ്രീനിവാസന്‍ വാശി പിടിച്ചു. സിനിമ സൂപ്പര്‍ഹിറ്റാവുകയും ചെയ്തു!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X