നയന്‍ ആ കരാര്‍ അവസാനിപ്പിച്ചു
ഞാന്‍ വിവാഹം ചെയ്യില്ലെന്നും ആണുങ്ങളെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നതാണ് കാരണമെന്നും പറഞ്ഞ നടിയാണ് നയന്‍താര. തൊണ്ണൂറ്റിയഞ്ച് ശതമാനം ആണുങ്ങളും ഭാര്യമാരെ ചതിക്കുന്നവരാണെന്നും അതിനാലാണ് ഈ തീരുമാനമെന്നുമായിരുന്നു നയന്‍സിന്റെ പ്രഖ്യാപനം. അഭിനയത്തിന്റെ തിരക്കിനിടയില്‍ വിനോദോപാധിയായി ഭാര്യയെ ചതിക്കുന്ന ഭര്‍ത്താക്കന്‍മാരെ കുറിച്ച് സര്‍വേ നടത്തുക എന്ന ഹോബിയിലായിരുന്നു നയന്‍സ്. ഈ സര്‍വേയിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു കടുത്ത തീരുമാനത്തില്‍ നയന്‍സെത്തിയത്.
പക്ഷേ സിനിമാലോകത്തെ ഈ സ്ത്രീവീമോചനവാദിക്ക് തന്റെ കണ്ടെത്തലുകളെല്ലാം മാറ്റാന്‍ അധികസമയം വേണ്ടിവന്നില്ല. എല്ലാ ആണുങ്ങളും കല്യാണം കഴിക്കാന്‍ കൊള്ളാത്തവരല്ല എന്നായി മലയാളത്തില്‍ നിന്ന് തമിഴിലെത്തുന്നതിനു മുമ്പ് നമ്മുടെ ഒരു സൂപ്പര്‍താരം നായകനായ ചില പിന്നാമ്പുറ കഥകളിലെ നായികയായിരുന്ന ഈ നടി. ചിമ്പുവിനെ പോലുള്ള ആണുങ്ങള്‍ കൊള്ളാമെന്നും അവര്‍ കല്യാണം കഴിക്കാനും യോഗ്യരാണെന്നും നടി പറഞ്ഞതോടെ കള്ളി വെളിച്ചത്തായി. നയന്റെ കീഴ്ചുണ്ട് ചിമ്പു കടിക്കുന്ന വല്ലവന്റെ സിനിമാ പോസ്റര്‍ നടിയുടെ ആരാധകരുടെ നാഡീഞരമ്പുകളെ തളര്‍ത്തുന്ന കാഴ്ചയായി പ്രത്യക്ഷപ്പെട്ടിട്ട് അപ്പോള്‍ അധികകാലമായിരുന്നില്ല.
ചിമ്പു എത്ര നല്ല പുരുഷന്‍, അവന്‍ നല്ല സുഹൃത്ത്, ഭര്‍ത്താവുദ്യോഗത്തിന് പറ്റിയവന്‍, വിശ്വസിക്കാന്‍ കൊള്ളുന്നവന്‍ എന്നിങ്ങനെ പല പല ടൈറ്റിലുകളില്‍ സിനിമാവാരികകളില്‍ നയന്റെ ചിമ്പുപുരാണം നിറഞ്ഞു. നയനും ചിമ്പുവും പലയിടത്തും ചുറ്റിയടിക്കുന്ന വാര്‍ത്തകള്‍ വാരികകള്‍ക്ക് ചൂടേറിയ വിഭവങ്ങളായി. നയനും ചിമ്പുവും രഹസ്യമായി വിവാഹം കഴിച്ചു എന്നുവരെ വാര്‍ത്ത വന്നു.
എന്നാല്‍ കാര്യങ്ങളെല്ലാം ഇപ്പോള്‍ കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു. വിശ്വസിക്കാന്‍ കൊള്ളാത്ത ആണ്‍വര്‍ഗത്തോടുള്ള വെറുപ്പില്‍ വിവാഹം കഴിക്കാനില്ലെന്ന് പ്രഖ്യാപിച്ച നടിയുടെ മനസില്‍ വേണമെങ്കില്‍ വിവാഹമൊക്കെ ആവാമെന്ന ആശ വളര്‍ത്തിയ ചിലമ്പരശന്‍ എന്ന അപൂര്‍വ ആണ്‍പ്രജയുമായുള്ള നയന്‍സിന്റെ ബന്ധം അവസാനിച്ചിരിക്കുന്നുവത്രെ! പറയുന്നത് മറ്റാരുമല്ല, ചിമ്പുപുരാണം മെഗാസീരിയല്‍ ഇനിയുമിങ്ങനെ നീട്ടിക്കൊണ്ടുപോയാല്‍ ബോറാകുമെന്ന തോന്നലില്‍ നയന്‍സ് തന്നെയാണ് പരമ്പര അവസാനിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.


Click it and Unblock the Notifications