ഞാന്‍ സിനിമയിലെ ടെണ്ടുല്‍ക്കര്‍!

By Staff

ചവറുകളെടുത്ത് പടം പൊട്ടിയാലും ഞാന്‍ തന്നെ മലയാള സിനിമയിലെ കുലപതി എന്ന് വിശ്വസിച്ചിരിക്കുന്ന ചിലരുണ്ട്. മലയാള സിനിമയിലെ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഞാനെന്നു വരെ അവര്‍ തട്ടിവിട്ടു കളയും.

വെള്ള ഷര്‍ട്ടും വെള്ള പാന്റ്സും വെള്ള ചെരിപ്പും മാത്രം ധരിച്ചു കാണാറുള്ള (സംവിധായകരിലെ യേശുദാസാണ് താനെന്ന വിശ്വാസമാവുമോ ഈ വേഷധാരണത്തിനു പിന്നില്‍?) ഒരു സംവിധായകന്‍ ഈയിടെ ഒരു ചിത്രം പൊട്ടിയപ്പോഴുണ്ടായ തന്റെ അവസ്ഥയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്- ഡക്ക് ഔട്ടായ സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ!

പടം പൊട്ടുമ്പോള്‍ ആത്മപ്രശംസ നടത്തിയെങ്കിലും ഇത്തിരി ആശ്വാസം കൊള്ളുന്നത് മനോനിലക്ക് ഗുണം ചെയ്യും. പക്ഷേ അതിന് തന്നെ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യപ്പെടുത്തുന്ന ഈ ശുഭ്രവസ്ത്രധാരിയുടെ മനോനില അപാരം തന്നെ.

തന്റെ ചില പഴയ സിനിമകളുടെ ഹാങ്ഓവറില്‍ പ്രേംപൂജാരി, മയൂഖം തുടങ്ങിയ ചവറുകള്‍ തട്ടിക്കൂട്ടിയ ഒരു സംവിധായകന്‍ താന്‍ സിനിമയിലെ സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്ന് പറയുമ്പോള്‍ ഞാന്‍ അങ്കമാലിയിലെ പ്രധാനമന്ത്രിയാണെന്ന് പറയുന്ന ചില രസികന്‍ കഥാപാത്രങ്ങളെ സിനിമയില്‍ കണ്ടിട്ട് രസിച്ചിട്ടുള്ള പ്രേക്ഷകര്‍ക്ക് അതും ഒരു രസികന്‍ ഡയലോഗ് തന്നെ.

എട്ടുനിലയില്‍ പൊട്ടിയ പ്രേംപൂജാരി എന്ന ചിത്രം പ്രദര്‍ശിപ്പിച്ച തിയേറ്ററുകളില്‍ അതേ സമയമിറങ്ങിയ ചിത്രത്തിന്റെയാളുകള്‍ വാടകക്ക് ആളുകളെ കൊണ്ടുവന്ന് കൂകിപ്പിച്ചുവെന്നാണ് സിനിമയിലെ ടെണ്ടുല്‍ക്കറുടെ വെളിപ്പെടുത്തല്‍. മിസ്റര്‍ മാസ്റര്‍ബ്ലാസ്റര്‍, ആ ചിത്രം തിയേറ്ററുകളില്‍ കാണുന്ന ആര്‍ക്കാണ് കൂകാന്‍ തോന്നാത്തത്? കൈയിലെ പണം മുടക്കി ഇങ്ങനൊരു സിനിമ കാണാനെത്തിയതിന്റെ ഇച്ഛാഭംഗം തീര്‍ക്കാന്‍ സാധാരണ പ്രേക്ഷകര്‍ തന്നെ അവിടെയിരുന്ന് മതിവരുവോളം കൂകിയില്ലെങ്കിലേ അത്ഭുതമുള്ളൂ. എതിര്‍സിനിമാടീമിന്റെ സംഘാടകര്‍ കൂകാന്‍ വാടകയ്ക്ക് ആള്‍ക്കാരെ കൊണ്ടുവന്നെങ്കില്‍ അവര്‍ വെറുതെ കൈയിലെ കാശു കളഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X