സുരേഷ് ഗോപിയുടെ മുറിവും പണവും
സുരേഷ് ഗോപിയുടെ മുറിവും പണവും
തലവേദനയാണെന്നും പനിയാണെന്നും മറ്റും പറഞ്ഞ് നമ്മളെല്ലാവരും സ്കൂളില്‍ പോകാന്‍ മടിച്ചിരുന്നിട്ടുണ്ട്... അല്ലേ...? കടയില്‍ പോകാന്‍ അച്ഛനമ്മമാര്‍ പറയുമ്പോള്‍ എനിക്ക് വയ്യ എന്നാണ് ആണ്‍കുട്ടികള്‍ സാധാരണ പറയാറ്. അടുക്കളയില്‍ കയറാന്‍ ആവശ്യപ്പെടുമ്പോള്‍ പെണ്‍കുട്ടികള്‍ പഠിപ്പോടു പഠിപ്പായിരിക്കും.
എന്തിനാ ഇപ്പോള്‍ ഇതൊക്കെ പറയുന്നതല്ലേ...? ചൊട്ടയിലെ ശീലം ചുടല വരെ എന്നു കേട്ടിട്ടില്ലേ... അതാണ് മലയാള സിനിമയുടെ പിന്നാമ്പുറങ്ങളില്‍ ഈയടുത്ത് സംഭവിച്ചത്. നമ്മുടെ സൂപ്പര്‍ താരം സുരേഷ് ഗോപി ചട്ടിയുംപന്തും കളിച്ചു കൊണ്ടിരുന്ന കാലത്തെ ഈ അടവ് പാവം നിര്‍മ്മാതാക്കളുടെ നേര്‍ക്കൊന്ന് പ്രയോഗിച്ചുവത്രെ.
അഗ്നിനക്ഷത്രം എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിലാണ് സുരേഷ് ഗോപി ഈ അടവ് പ്രയോഗിച്ചത്. പണത്തിന് അല്പസ്വല്പം ബുദ്ധിമുട്ടായതു കൊണ്ട് അഡ്വാന്‍സായി നല്‍കാമെന്ന് ഏറ്റിരുന്ന പണം നല്‍കാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവിന് സാധിച്ചിരുന്നില്ല. എന്തിനേറെ പറയുന്നു സൂപ്പര്‍താരത്തിന് ദേഷ്യം വന്നു.
പുള്ളി എടുത്ത അടവ് എന്തെന്നോ...? തന്റെ കാലിന് പരിക്കേറ്റിരിക്കുകയാണെന്നും അഭിനയിക്കാന്‍ പറ്റില്ലെന്നും പറഞ്ഞ് ഒരൊറ്റ മുങ്ങല്‍...! താന്‍ അതിഥി താരമായി അഭിനയിക്കുന്ന തില്ലാന തില്ലാനയുടെ സെറ്റില്‍ നൃത്തം ചെയ്യുമ്പോഴാണ് പരിക്കേറ്റതെന്നും ഇഷ്ടന്‍ പറഞ്ഞു ഫലിപ്പിച്ചു.
ഇത്ഥം പറഞ്ഞ് താരം നേരെ പോയത് ചെന്നൈയിലേക്കാണ്. വേറൊന്നും കൊണ്ടല്ല. തന്റെ ആദ്യ തമിഴ് ചിത്രമായ ദിനയുടെ നിര്‍മ്മാതാവ് പണവും അവിടെ കാത്തു നില്‍പ്പാണ്. അഭിനയം തൊഴിലല്ലേ... അപ്പോള്‍ തീര്‍ച്ചയായും പണം കിട്ടണമല്ലോ... സുരേഷ് ഗോപി ഈ ചെയ്തിയെ ആര്‍ക്കെങ്കിലും കുറ്റം പറയാന്‍ ഒക്കുമോ...?
പക്ഷെ പുലിവാല് പിടിച്ചത് അഗ്നിനക്ഷത്രത്തിന്റെ നിര്‍മ്മാതാവാണ്. ചിത്രത്തിന്റെ പകുതിയോളം ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്ന സമയത്ത് നായകന്‍ മുങ്ങിയാലത്തെ അവസ്ഥ എന്തായിരിക്കും. എരിപിരി കൊണ്ട നിര്‍മ്മാതാവ് നേരെ ചെന്നൈക്ക് വെച്ചുപിടിച്ചു. വെറും കൈയോടെയല്ല... പെട്ടി നിറയെ പണവുമായി തന്നെ.
അത്ഭുതം സംഭവിച്ചത് അപ്പോഴാണ്. പണം കിട്ടിയതോടെ താരത്തിന്റെ കാലിന്റെ മുറിവ് മാഞ്ഞുപോയി. അവിടെ കല പോലും ഉണ്ടായിരുന്നില്ലെത്രെ..! എന്തായാലും പണം നേരിട്ട് പരിക്ക് ഭേദമാക്കിയ ഇത്തരം സംഭവങ്ങള്‍ ലോകത്തില്‍ വല്ലപ്പോഴുമല്ലേ സംഭവിക്കൂ... വൈദ്യശാസ്ത്രത്തിനു തന്നെ പിടി കിട്ടാത്തൊരു രോഗമേ...!


Click it and Unblock the Notifications