twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്‍ഭീറും താനും പിരിഞ്ഞിട്ടില്ലെന്ന് ദീപിക

    By Staff
    |

    കുറച്ചുനാളായി ദീപികയുടെയും രണ്‍ഭീറിന്റെയും പേര്‌ ഗോസിപ്പ്‌ കോളങ്ങളില്‍ കാണാനുണ്ടായിരുന്നില്ല. പലരുമായും പ്രണയത്തിലാണെന്ന്‌ വാര്‍ത്തകള്‍ വന്നെങ്കിലും അതില്‍ രണ്‍ഭീറിന്റെ പേരും ചേര്‍ത്ത്‌ വന്ന വാര്‍ത്തകള്‍മാത്രം ശരിയാണെന്ന്‌ പറഞ്ഞ ദീപിക രണ്‍ഭീറിനൊപ്പം പ്രണയം പങ്കിട്ട്‌ മുന്നോട്ടുപോവുകയാണെന്നായിരിക്കണം എല്ലാവരും കരുതിയിരുന്നത്‌.

    എന്നാല്‍ സംഗതി ആകെ പ്രശ്‌നത്തിലാണെന്നാണ്‌ ഇപ്പോഴത്തെ കേള്‍വി. രണ്‍ഭീറും ദീപികയും പിരിഞ്ഞെന്നും, ഉടന്‍ പിരിയുമെന്നും തുടങ്ങിയ വാര്‍ത്തകളാണിപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌.

    ദീപികയും മുന്കാമുകന് ഉപന്‍ പട്ടേലുമൊത്തുള്ള ചൂടന്‍ ഫോട്ടോകള്‍ പുറത്തായതോടെയാണ്‌ ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ വന്നുതുടങ്ങിയത്‌. ഈ ഫോട്ടോപ്രശ്‌നം രണ്‍ഭീറിന്‌ സഹിക്കാന്‍ കഴിഞ്ഞെല്ലും പിരിയാമെന്ന്‌ രണ്‍ഭീര്‍ ദീപികയെ ഇ-മെയില്‍വഴി അറിയിച്ചെന്നുമൊക്കെയാണ്‌ കേള്‍ക്കുന്നത്‌.

    ക്രിക്കറ്റ് ടീമിലെ നായകന്മാരുമായുള്ള പ്രണയകഥകള് പുറത്തുവരുന്നതിന് മുന്പേ ദീപികയുടെ കാമുകസ്ഥാനം അലങ്കരിച്ചയാളാണ് ഉപന്‍ പട്ടേല്‍

    ഫോട്ടോപ്രശ്‌നം മാത്രമല്ല, യുവരാജ്‌, മഹേന്ദ്രസിംഗ്‌ ധോണി തുടങ്ങിയവരുമായി ദീപിക വച്ചുപുലര്‍ത്തുന്ന ബന്ധവും രണ്‍ഭീറിന്‌ ഇഷ്ടമില്ലെന്നും ഇതും വേര്‍പിരിയലിന്‌ കാരണമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

    എന്നാല്‍ ദീപിക വിട്ടുകൊടുക്കാന്‍ തയ്യാറല്ല. താനും രണ്‍ഭീറും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും. നല്ല പ്രണയികളായി തങ്ങള്‍ മുന്നോട്ടുപോവുകയാണെന്നും തങ്ങള്‍ ഇരുവരും സന്തോഷത്തിലാണെന്നുമാണ്‌ താരം പറയുന്നത്‌.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

















    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X